പൂജാ ബമ്പറിൻ്റെ ആവേശം അവസാനിച്ചു, ഇനി അടുത്തത് ക്രിസ്മസ് - ന്യൂഇയർ ബമ്പർ (BR-107) ലോട്ടറിയാണ്. 2025ൽ ഇനിയും പ്രതീക്ഷിച്ച ഭാഗ്യം കൈവരിക്കാൻ ആവാത്തവർ വിഷമിക്കേണ്ട. ക്രിസ്മസ് - ന്യൂഇയർ ബമ്പറെടുത്ത് നോക്കൂ, 20 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 2025 നവംബറിൽ തന്നെ ക്രിസ്മസ് - ന്യൂഇയർ ബമ്പർ വിപണിയിലെത്തിയെങ്കിലും ഇതിൻ്റെ നറുക്കെടുപ്പ് 2026 ജനുവരി 24നായിരിക്കും. 400 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില.
ഓണം ബമ്പർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ബമ്പർ ലോട്ടറിയാണ് ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറി. ഇത്തവണ തിരഞ്ഞെടുപ്പ് സമയമായതിനാൽ ക്രിസ്മസ് - ന്യൂഇയർ ബമ്പറിൻ്റെ ടിക്കറ്റ് ലോഞ്ച് ചടങ്ങുകൾ നടന്നിട്ടില്ല. എങ്കിലും ഇത്തവണ പതിവിലും ഉയർന്ന വിൽപ്പനയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
സമ്മാനഘടന
ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഒന്നാം സമ്മാന ജേതാവിന് പുറമേ, 20 ഭാഗ്യശാലികൾക്ക് ഓരോ കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കും. അതായത് ക്രിസ്മസ് - ന്യൂഇയർ ബമ്പറിലൂടെ മൊത്തം 22 പേർ കോടീശ്വരൻമാവും. ഏജൻ്റിന് ലഭിക്കുന്ന കമ്മീഷനും ചേർത്താണ് 22 പേർ.

മൂന്നാം സമ്മാനമായി 20 പേർക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി 20 പേർക്ക് 3 ലക്ഷം രൂപ വീതം നൽകും. അഞ്ചാം സമ്മാനമായി 20 പേർക്ക് 2 ലക്ഷം രൂപ വീതമാണ് ലഭിക്കുന്നത്. ആറാം സമ്മാനം മുതൽ 10 സമ്മാനം വരെ 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്. സമാശ്വാസ സമ്മാനമായി ഒൻപത് പേർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ലഭിക്കും.
ഇത്തവണ ക്രിസ്മസ് - ന്യൂഇയർ ബമ്പറിലൂടെ മൊത്തം 93.22 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകൾ വിപണിയിലെത്തിയിരിക്കുന്നത്.
വീണ്ടും കണ്ണൂരിലേക്ക് ഭാഗ്യം എത്തുമോ?
കഴിഞ്ഞ വർഷം ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിനായിരുന്നു. ഇരിട്ടി മേലേ സ്റ്റാൻഡിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരുന്നത്. സത്യൻ എന്നയാൾക്കാണ് 20 കോടിയുടെ ഭാഗ്യം ലഭിച്ചത്. ഇത്തവണ ഏത് ജില്ലയിലേക്കായിരിക്കും ഭാഗ്യം എത്തുന്നതെന്ന് കാത്തിരിക്കാം. ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകൾ സംസ്ഥാനത്തുടനീളം ലഭ്യമാകും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications