കേരളം ക്രിസ്മസ് ആഘോഷത്തിന്റെ ആരവങ്ങളിലാണ്. എങ്ങും എവിടെയും നക്ഷത്രങ്ങളും ക്രിസ്മസ് പാപ്പായേയും കാണാം. കരോൾ സംഘങ്ങളും സജീവമാണ്. എന്നാൽ ക്രിസ്മസിന് ചിക്കൻ കറി വെക്കാൻ എന്ന് കരുതിയാൽ കീശ കാലിയാകും. കാരണം ചിക്കൻ വില കത്തിക്കയറുകയാണ്. അതോടൊപ്പം മുട്ട വിലയും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കേരള വിപണിയിൽ പച്ചക്കറി വിലയാണ് പുതിയ റെക്കോർഡ് തീർത്തത്. ആ ഷോക്കിൽ നിന്നും പതിയ കരകയറുമ്പോഴാണ് ചിക്കൻ വില ഉയരുന്നത്.
ചിക്കൻ വില 200 കടന്നു
സംസ്ഥാനത്ത് ചിക്കൻ വില 200 രൂപയ്ക്ക് മുകളിലാണ്. കിലോ 210 മുതൽ 240 രൂപ വരെയാണ് വില. ന്യൂ ഇയർ ആകുമ്പോഴേക്കും വില 300 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിലെ പൗൾട്രി ഫാമുകൾക്കുവേണ്ടി കോഴികളെ വളർത്തിനൽകുന്ന കർഷകർ ജനുവരി മുതൽ പ്രഖ്യാപിച്ച സമരമാണ് നിലവിൽ വിലയെ മുകളിലേക്ക് ഉയർത്തുന്നത്. കോഴിവളർത്തലിനുള്ള പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ സമരത്തിലേക്കു നീങ്ങുന്നത്.
കോഴികളെ വൻകിട ഫാമുകൾക്ക് നൽകുന്നതിന് നിലവിൽ കിലോഗ്രാമിന് 6.5 രൂപയാണ് കർഷകർക്കു ലഭിക്കുന്നത്. അത് 20 രൂപയാക്കി ഉയർത്തണമെന്നതാണ് ആവശ്യം. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ് ഇറച്ചിയുടെ വില കുറയാനാണ് സാധ്യത.

മുട്ട വിലയും കൂടി
മുട്ടവിലയും ഉയരത്തിലാണ്. കോഴി മുട്ടയ്ക്ക് 7 രൂപ വരെയാണ് വില. സംസ്ഥാനത്ത് കോഴിമുട്ടയുടെയും താറാവിന്റെയും ഉത്പാദനം കുറഞ്ഞതും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി കൂടിയതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് വിപണി സജീവമായതും മുട്ട വിലയെ സ്വാധീനിച്ചിട്ടുണ്ട്. അതോടൊപ്പം ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആവശ്യകത വര്‍ധിച്ചതും വില വർദ്ധനവിന് കാരണമായി. 1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂണ്‍ കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം ഇതേകാലയളവിൽ ഏകദേശം 595 കോടി രൂപയാണ് കയറ്റ് മതിയിലൂടെ ലഭിച്ചത്. യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായി.
പച്ചക്കറി വിലയിൽ വലിയ കുറവില്ല
കഴിഞ്ഞ മാസം അവസാനത്തോടെ സെഞ്ച്വറിയിൽ എത്തിയ തക്കാളി വില പിന്നീട് താഴേക്ക് വന്നെങ്കിലും ഇപ്പോൾ വീണ്ടും ഉയരുകയാണ്. തിങ്കളാഴ്ച മൊത്ത വിപണിയിൽ 75 രൂപയായിരുന്നു. ചില്ലറ വിപണിയിൽ ഇത് 90 പിന്നിട്ടു. വെളുത്തുള്ളി വില 160 ൽ എത്തി. ചില്ലറ വിപണിയിൽ ഇത് 180ൽ എത്തി. സവാളക്ക് 15 രൂപ വർധിച്ച് 35 രൂപ വരെയായി. 40 രൂപ ഉണ്ടായിരുന്ന മുളക് വില 70ൽ എത്തി. ഉണ്ടമുളകിന്റെ മൊത്ത വില 76 രൂപയാണ്. പയർ വിലയിലും വർധനവുണ്ട്. മുരിങ്ങക്കയുടെ മൊത്ത വില 180 രൂപയാണ്. ചില്ലറ വില 200ൽ എത്തി.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications