ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ക്രിസ്മസ് അവധിക്കാലം, ഇന്ത്യയിലുടനീളം യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുള്ള ഒരു സീസണാണ്. അതിനാൽ, യാത്രക്കാർ അവരുടെ യാത്രാ തീയതികൾ മുൻകൂട്ടി നിശ്ചയിച്ച് എത്രയും വേഗം സീറ്റുകൾ ബുക്ക് ചെയ്യുന്നതാവും നല്ലത്.
വിവിധ മാറ്റങ്ങൾ വന്നതോടെ ഇപ്പോൾ ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ ലളിതമാണ്. എന്നാൽ ഇപ്പോഴും റിസർവേഷൻ ചെയ്യുന്നത് അറിയാത്തവർ നിരവധി പേരാണ്. ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മാർഗ്ഗങ്ങൾ താഴെ നൽകുന്നു.
ഐആർസിടിസി വെബ്സൈറ്റിൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
- ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.irctc.co.in സന്ദർശിക്കുക
- നിങ്ങളുടെ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഹോംപേജിൽ പുറപ്പെടുന്ന സ്ഥലത്തിന്റെയും എത്തിച്ചേരേണ്ട സ്ഥലത്തിന്റെയും സ്റ്റേഷനുകൾ, യാത്രാ തീയതി, യാത്രാ ക്ലാസ് എന്നിവ നൽകുക.
- അതിനു ശേഷം താഴെ 'ഫൈൻ്റ് ട്രെയിൻ' എന്നതിൽ ക്ലിക്കുചെയ്യുക.
- യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനും ക്ലാസും തിരഞ്ഞെടുക്കുക, തുടർന്ന് 'ഇപ്പോൾ ബുക്ക് ചെയ്യുക' ക്ലിക്ക് ചെയ്യുക.
- യാത്രക്കാരുടെ വിവരങ്ങൾ നൽകി പേയ്മെൻ്റ് പ്രക്രിയ തിരഞ്ഞെടുക്കാം.
- പേയ്മെൻ്റ് പൂർത്തിയായാൽ നിങ്ങളുടെ ഇ-ടിക്കറ്റ് ലഭിക്കും.

മൊബൈൽ ആപ്പ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?
- ആപ്പ് സ്റ്റോറിൽ നിന്ന് ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- ലോഗിൻ ഐഡിയും പാസ് വേഡും നൽകി ലോഗിൻ ചെയ്യുക.
- യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരുന്ന സ്ഥലവും, യാത്രാ തീയതിയും, യാത്രാ ക്ലാസ് എന്നിവ നൽകുക.
- താഴെ 'സെർച്ച് ട്രെയിൻ' എന്നതിൽ ക്ലിക്ക് ചെയ്യുക.
- യാത്ര ചെയ്യാനാഗ്രഹിക്കുന്ന ട്രെയിനും ക്ലാസും തിരഞ്ഞെടുക്കുക, തുടർന്ന് 'ഇപ്പോൾ ബുക്ക് ചെയ്യുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- യാത്രക്കാരുടെ വിവരങ്ങൾ നൽകി പേയ്മെൻ്റ് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് ടിക്കറ്റ് ലഭിക്കും.
കെഎസ്എഫ്ഇ ചിട്ടി വിളിക്കാൻ ഇനി നേരിട്ട് പോകേണ്ട! ലേലത്തിൽ പങ്കെടുക്കാൻ ഈ 3 എളുപ്പവഴികൾ പരീക്ഷിക്കൂ
ആധാർ നിർബന്ധമാണ്
2025 ഒക്ടോബർ 1 മുതൽ ജനറൽ റിസർവേഷൻ വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യത്തെ 15 മിനിറ്റിനുള്ളിൽ ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഐആർസിടിസി അക്കൗണ്ട് ഉടമകൾ നേരത്തെ തന്നെ ആധാർ ലിങ്ക് ചെയ്യണം. ഇല്ലാത്ത പക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാം
പൂജാ അവധിക്കു ശേഷം വലിയൊരു അവധിക്കാലമാണ് ഡിസംബറിൽ വരുന്നത്. ഈ ക്രിസ്മസ് അവധിക്ക് നിങ്ങൾ എവിടേക്കാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്? അവസാന നിമിഷ പ്ലാനിംഗുകൾ ഒഴിവാക്കി വേഗം തന്നെ ട്രെയിൻ ടിക്കറ്റുകൾ റിസർവ് ചെയ്താൽ തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. തിരക്ക് കുറയ്ക്കുന്നതിനും ഇഷ്ടപ്പെട്ട ട്രെയിനുകളുടെയും ക്ലാസുകളിലും യാത്ര ചെയ്യുന്നതിനും വേണ്ടി ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
