കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് തൊട്ടടുത്ത് ടാറ്റാ ഗ്രൂപ്പിന്റെ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് എന്ന പഞ്ചനക്ഷത്ര ഹോട്ടൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഡിസംബർ 28ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ "താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട്" എന്ന ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇത് കൊച്ചി എയർപോർട്ടിലേക്ക് എത്തുന്ന യാത്രക്കാരെ ഏറ്റവും ആകർഷിക്കുന്ന ഘടകമായി മാറും. ഈ പഞ്ച നക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പ് ആഗോള ടെൻഡറിലൂടെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (IHCL) ലഭിക്കുകയായിരുന്നു.
യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ഒരുക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും വേണ്ടി കൊച്ചി എയർപോർട്ടിന്റെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് താജ് ഹോട്ടൽ നിർമിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെറും 500 മീറ്റർ മാത്രമാണ് താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേക്കുള്ള ദൂരം. അതായത് ലാൻഡിങ് കഴിഞ്ഞാൽ നിങ്ങൾക്ക് 15 മിനിറ്റ് കൊണ്ട് ഹോട്ടലിലേക്ക് എത്തിച്ചേരാനാകും.

താജ് ക്ലബ് ലോഞ്ച്, 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിങ് പൂൾ, ബോർഡ് റൂമുകൾ, ഫിറ്റ്‌നസ് സെന്റർ, വിസ്തൃതമായ ലോബി, ബാർ എന്നീ സൗകര്യങ്ങളെല്ലാം ഈ ഹോട്ടലിലുണ്ട്. താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്റോറന്റ്, ചൈനീസ് റസ്റ്റോറന്റായ ഹൗസ് ഓഫ് മിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നാല് ഏക്കറിലാണ് ഈ താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഇവിടെ കാർ പാർക്കിംഗിനുള്ള വിശാലമായ സ്ഥലവുമുണ്ട്.
ഈ പുതിയ പഞ്ചനക്ഷത്ര ഹോട്ടലിലൂടെ കൊച്ചി വിമാനത്താവളത്തിന്റെ മുഖമുദ്ര മാറുമെന്നാണ് കരുതുന്നത്. നിരവധി ആളുകൾ ഇതിന്റെ പേരിയിൽ കൊച്ചിയിലേക്ക് വിമാന യാത്ര ചെയ്യാനുള്ള സാധ്യത കൂടുതലാണ്. എയർപോർട്ടിന്റെ മാസ്റ്റർപ്ലാൻ പൂർത്തിയാവുന്നതോടെ നിരവധി ജോലി അവസരങ്ങളും ലഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 30,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്നു.
ഡിസംബർ 28 ഒരു ചരിത്ര നിമിഷമായിരിക്കും. താജ് ഹോട്ടൽ എന്ന ബ്രാൻഡ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുമ്പോൾ യാത്രക്കാർക്കും അത് ഉപകാരപ്രദമായി മാറും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
