എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് രാജ്യമെമ്പാടും സിഗരറ്റ് വില കുതിച്ചുയര്‍ന്നു. 10 സ്റ്റിക്കുകളുള്ള സാധാരണ പായ്ക്കറ്റിന് 22 മുതല്‍ 25 രൂപ വരെയും പ്രീമിയം പായ്ക്കിന് 50 മുതല്‍ 55 രൂപ വരെയുമാണ് വില വര്‍ദ്ധന.

ഒരു പായ്ക്കറ്റിന് എത്ര വിലവരും?
ജനപ്രിയ ഇടത്തരം സിഗരറ്റായ വില്‍സ് നേവി കട്ടിന്റെ (76 മില്ലീമീറ്റര്‍ നീളം) വില പായ്ക്കറ്റിന് 95 രൂപയായിരുന്നത് 120 രൂപയായി. വില്‍സ് ക്ലാസിക്, വില്‍സ് ക്ലാസിക് മൈല്ഡ്സ്, ഗോള്‍ഡ് ഫ്ലേക്ക് ലൈറ്റ്സ് തുടങ്ങിയ വലിയ സിഗരറ്റുകളുടെ പായ്ക്കിന് 220 -225 രൂപയും 20 സ്റ്റിക്കുകളുള്ള ക്ലാസിക് കണക്ടിന് (97 മില്ലീമീറ്റര്‍ നീളം) 350 രൂപയുമാണ് വില. ഇത് നേരത്തെ യഥാക്രമം 170 രൂപയും 300 രൂപയുമായിരുന്നു.
രാജ്യത്ത് നിലവില്‍ 8,000 മുതല്‍ 9000 വരെ സിഗരറ്റ്, പുകയില സ്റ്റോക്കിസ്റ്റുകളുണ്ട്. എങ്കിലും വില വര്‍ദ്ധനവ്, കള്ളക്കടത്തിനും വ്യാജ ഉത്പന്ന വ്യാപനത്തിനും കാരണമാകുമെന്ന്
വിതരണക്കാര്‍ ഭയക്കുന്നു. പുതുക്കിയ എംആര്പിയോട് കൂടിയ പായ്ക്കറ്റുകള്‍ ഈ മാസം അവസാനത്തോടെയാണ് എത്തുക.
ഹാനികരമായ ഉത്പന്നങ്ങള്‍ക്ക് മേലുള്ള അമിത നികുതി ചില്ലറ വില്പന സംവിധാനത്തെ തകര്‍ക്കുമെന്ന് എഐസിപിഡിഎഫ് മുന്നറിയിപ്പുനല്‍കി. ചില്ലറ വ്യാപാരികള്‍ ഓണ്‍ലൈന്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും കടുത്ത മത്സരം നേരിടുന്നു. അതിനിടയിലാണ് പുതിയ നികുതി നടപ്പിലായത്. ഇത് ചില്ലറ വില്പന സംവിധാനത്തെ ബാധിക്കും. 4.5 ലക്ഷത്തിലധികം വിതരണക്കാരേയും 1.3 കോടിയിലധികം ജനറല്‍ സ്റ്റോറുകളേയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഐസിപിഡിഎഫ്.
പുതിയ എക്സൈസ് തീരുവകള്‍
സിഗരറ്റിനും പുകയില ഉത്പന്നങ്ങള്‍ക്കും അധിക എക്സൈസ് തീരുവയും പാന്‍മസാലയ്ക്ക് ആരോഗ്യ സെസും ഫെബ്രുവരി 1 മുതല്‍ ഈടാക്കി തുടങ്ങി. 40 ശതമാനം ജിഎസ്ടി നിരക്കിന് പുറമെയാണിത്. ഇതോടെ ഫില്‍റ്റര്‍ ചെയ്യാത്ത ചെറിയ സിഗരറ്റ് സ്റ്റിക്കിന് 2.05 രൂപയും ഷോര്‍ട്ട് ഫില്‍റ്റര്‍ സിഗരറ്റ് സ്റ്റിക്കിന് 2.10 രൂപയും ഇടത്തരം നീളമുള്ള (65-70 മില്ലിമീറ്റര്‍) സ്റ്റിക്കിന് 3.6 മുതല്‍ 4 രൂപ വരെയും 70-75 മില്ലിമീറ്റര്‍ നീളമുള്ള (പ്രീമിയം) സ്റ്റിക്കിന് 5.4 രൂപയും അധിക തീരുവ നിലവില്‍ വന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
