കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനായി മാർച്ച് അവസാനം രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി അടച്ചതും അവസാനമായി തുറക്കുന്നതും സിനിമാ തിയേറ്ററുകളാണ്. ഇപ്പോൾ മഹാരാഷ്ട്ര, ഡൽഹി എന്നീ നഗരങ്ങൾ കൂടാതെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിക്കും. ഒക്ടോബർ 15 മുതലാണ് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.
മാർഗ്ഗനിർദ്ദേശങ്ങൾ
ഇതിനായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ സിനിമാ ആസ്വാദകർക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നത് ഉറപ്പാണ്. എയർ കണ്ടീഷണറുകൾ 24 മുതൽ 30 ഡിഗ്രി വരെ മാത്രമേ സജ്ജമാക്കാൻ കഴിയൂ. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ശൂന്യമായ സീറ്റുകൾ വ്യക്തമായി കാണുന്ന തരത്തിൽ സജ്ജീകരണങ്ങൾ നടത്തേണ്ടതുണ്ട്. സിനിമാ ഹാളിൽ ഇരുന്ന് ഇനി ഭക്ഷണം കഴിക്കാനാകില്ല. എന്നാൽ പാക്കറ്റിലുള്ള ഭക്ഷണവും പാനീയവും അനുവദിക്കും.
തിയേറ്ററിൽ ആൾ കയറുമോ?
മൾട്ടിപ്ലക്‌സ് ഉടമകളെ സംബന്ധിച്ചിടത്തോളം, അമ്പത് ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കാനാകൂ. ഐനോക്സും മറ്റ് മൾട്ടിപ്ലക്സ് ശൃംഖലകളും അവരുടെ സ്വന്തം പ്രോട്ടോക്കോളുകളും തയ്യാറാക്കുന്നുണ്ട്. ആളുകൾ സിനിമാ തിയേറ്ററുകളിലേക്ക് മടങ്ങാൻ വിമുഖ കാണിക്കുമെന്നതിനാൽ ആദ്യ ആഴ്ചകളിൽ വരുമാനവും ആസ്വാദകരുടെ എണ്ണവും കുറവായിരിക്കുമെന്നത് തിയേറ്റർ ഉടമകളെ സംബന്ധിച്ച് പ്രതീക്ഷുന്ന കാര്യം തന്നെയാണ്.
മാറ്റങ്ങൾ നിരവധി
എന്നാൽ സാധാരണ വാരാന്ത്യ തിരക്കിനുപകരം ആഴ്ചയിലെ ഏഴ് ദിവസവും മാസത്തിലെ എല്ലാ ദിവസവും ആവശ്യക്കാർ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില തിയേറ്റർ ഉടമകൾ പറയുന്നു. സിനിമാപ്രേമികളെ വെള്ളിത്തിരയിലേക്ക് തിരികെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൊറോണ വൈറസ് മഹാമാരിയ്ക്ക് ശേഷം ഒടിടി സേവനങ്ങളുടെയും തത്സമയ സ്ട്രീമിംഗ് സേവനങ്ങളുടെയും ഉപഭോഗം വർദ്ധിച്ചു. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് നിലവിലെ സ്ഥിതി മാറ്റി മറിക്കാൻ കഴിഞ്ഞേക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
