ദില്ലി: അന്താരാഷ്ട്ര കൺസ്യൂമർ ബാങ്കിംഗ് വിപണികളിൽ നിന്ന് വിടുതൽ പ്രഖ്യാപിച്ച് സിറ്റി ഗ്രൂപ്പ്. 13 അന്താരാഷ്ട്ര ഉപഭോക്തൃ ബാങ്കിംഗ് വിപണികളിൽ നിന്ന് പുറത്തുകടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സിറ്റി ഗ്രൂപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. സിറ്റി ഗ്രൂപ്പ് തങ്ങളുടെ ആഗോള ഉപഭോക്തൃ ബാങ്കിംഗ് ബിസിനസ് സിംഗപ്പൂർ, ഹോങ്കോംഗ്, ലണ്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ നാല് വിപണികളിൽ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഗ്രൂപ്പ് ചൈനയും ഇന്ത്യയും അടക്കം11 റീട്ടെയിൽ വിപണികളിൽ നിന്നാണ് പിൻവാങ്ങുന്നത്.
മാർച്ചിൽ സിറ്റി ഗ്രൂപ്പ് സിഇഒ സ്ഥാനത്തേക്കെത്തിയ ജെയിൻ ഫ്രേസറാണ് കുടുതൽ വളർച്ചാ സാധ്യതയുള്ള സാമ്പത്തിക മാനേജ്മെൻറിലേക്ക് കമ്പനിയെ മാറ്റുന്നത്. സിറ്റിഗ്രൂപ്പിന്റെ ആഗോള ഉപഭോക്തൃ ബാങ്കിംഗ് ബിസിനസിന് 6.5 ബില്യൺ ഡോളർ വരുമാനവും 224 റീട്ടെയിൽ ബ്രാഞ്ചുകളും 123.9 ബില്യൺ ഡോളർ നിക്ഷേപവുമുള്ളത് ഏഷ്യയിലാണെന്നാണ് 2020 ന്റെ അവസാനത്തോടെ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്. ഈ വിപണി ഉപേക്ഷിച്ചുകൊണ്ടാണ് സിറ്റി ഗ്രൂപ്പ് മറ്റ് ആഗോള വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

സിറ്റിഗ്രൂപ്പിന്റെ ആദ്യ പാദത്തിലെ ലാഭം 7.9 ബില്യൺ ഡോളറായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം ലാഭമാണ് കമ്പനി ഇപ്പോൽ കൈവരിച്ചിട്ടുള്ളത്. അതേ സമയം വരുമാനം ഏഴ് ശതമാനം ഇടിഞ്ഞ് 19.3 ബില്യൺ ഡോളറിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയ, ബഹ്റൈൻ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, തായ്വാൻ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയാണ് മറ്റ് 11 ബാങ്കിംഗ് വിപണികൾ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications