ജൂണ്‍ 21 -ന് അവസാനിച്ച ആഴ്ചയില്‍ തൊഴില്‍ സംഖ്യയില്‍ ഗണ്യമായ പുരോഗതിയുണ്ടായെങ്കിലും ഇതിന് പ്രധാന കാരണം ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി (സിഎംഐഇ) സിഇഒയും എംഡിയുമായ മഹേഷ് വ്യാസ് വ്യക്തമാക്കി. ഒരുവശത്ത് ഗ്രാമീണ മേഖലയില്‍ തൊഴില്‍ മെച്ചപ്പെടുമ്പോള്‍ മറുവശത്ത്, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലിയാണ് നഗരപ്രദേശത്തില്‍ ആളുകള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഗ്രാമീണ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, നഗരപ്രദേശത്ത് ഈ പുരോഗതി വളരെ കുറച്ച് മാത്രമെ ഉണ്ടാവുന്നുള്ളുവെന്ന് വ്യാസ് അഭിപ്രായപ്പെടുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ തൊഴിലില്ലായ്മ സാഹചര്യം വളരെ മോശമായിരുന്നു, പക്ഷേ, അത് കൂടുതല്‍ വളഷാകുമായിരുന്നില്ല. വളരെ നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മൂലമുണ്ടായ സമ്മര്‍ദം രാജ്യത്തെ പല വീടുകളിലും വലിയ സ്വാധീനം ചെലുത്തി. നിലവിലെ ജോലികളില്‍ ഇപ്പോള്‍ പല വ്യക്തികളും നിരാശരാണ്. താരതമ്യേന കുറഞ്ഞ വേതനം മാത്രമെ ഇവയില്‍ നിന്ന് ലഭിക്കുന്നുള്ളൂ എന്നതാണ് കാരണമെന്നും വ്യാസ് പറയുന്നു.

ഗ്രാമീണ ജോലികള്‍ വീണ്ടെടുക്കലിനെ നയിക്കുന്നു
ഗ്രാമീണ മേഖലയെക്കുറിച്ച് മികച്ച ശുഭാപ്തിവിശ്വാസമാണ് വ്യാസ് പ്രകടിപ്പിക്കുന്നത്. രാജ്യത്തെ ഗ്രാമീണ തൊഴില്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ എംജിഎന്‍ആര്‍ഇജിഎ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം മെയ് മസത്തിലുള്ള തൊഴില്‍ കണക്കുകള്‍ മുമ്പത്തേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തീര്‍ച്ചയായും രാജ്യത്തെ തൊഴില്‍ നിരക്ക് മെച്ചപ്പെടുത്തുന്നതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.
ഗ്രാമീണ ഇന്ത്യയുടെ 7.26 ശതമാനത്തിന് വിപരീതമായി, ഏറ്റവും പുതിയ നഗര തൊഴില്‍ കണക്ക് 11.2 ശതമാനമാണ്. ഔപചാരിക തൊഴില്‍ മേഖലകള്‍ വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യാസ് അഭിപ്രായപ്പെടുന്നു. ചെറിയ അനൗപചാരിക ജോലികള്‍ തിരിച്ചുവരുന്നത് നഗരത്തിലെ തൊഴിലില്ലായ്മയുടെ എണ്ണം കുറച്ചതായും വ്യാസ് പറയുന്നു. യാത്ര, ടൂറിസം തുടങ്ങിയ നിരവധി സംഘടിത മേഖലകള്‍ നിലവിലെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ കുറച്ച് സമയമെടുക്കുമെന്നും നഷ്ടപ്പെട്ട ജോലികള്‍ തിരിച്ചുവരാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വ്യാസ് കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
