ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ വർധനവ്. സെപ്തംബറിനെ അപേക്ഷിച്ച് 6.98 ശതമാനം വർധനവാണ് ഒക്ടോബറിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്തംബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.67 ശതമാനമായിരുന്നു. സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. ദേശീയ തലത്തിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നിട്ടുണ്ടെങ്കിലും നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ 8.45 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 5.86ൽ നിന്ന് 6.90 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഹരിയാണയിലാണ് ഏറ്റവുമധികം തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 27.3 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിലുള്ള രാജസ്ഥാനിൽ 24.1 ശതമാനവും ജമ്മു കശ്മീരിൽ 16.1 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2020ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്ത് 9.9 ലക്ഷം കോടിയുടെ പദ്ധതികളാണ് രാജ്യത്ത് നിർത്തിവെച്ചിട്ടുള്ളത്. എന്നാൽ 9.2 ലക്ഷം കോടിയുടെ പദ്ധതികൾ ഇക്കാലയളവിൽ പുനരുജ്ജീവിപ്പിച്ചിട്ടുണ്ടെന്നും സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജനുവരി- മാർച്ച് പാദത്തിൽ പൂട്ടിയിട്ടതിനാൽ 9.7 ലക്ഷം കോടി രൂപയുടെ 674 പദ്ധതികൾ സ്തംഭിച്ചിരിക്കുകയാണെന്നാണ് സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ ക്യാപ് എക്സ് സർവീസ് ചൂണ്ടിക്കാണിക്കുന്നത്. ശേഷി വികസിപ്പിക്കുന്ന പദ്ധതികളുടെ തുടക്കം, പദ്ധതി നടപ്പിലാക്കൽ, പൂർത്തിയാക്കൽ എന്നിവ നിരീക്ഷിച്ചുവരികയാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതാണ് പ്രതികൂലമായി ഭവിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 6,200 കോടി വരുന്ന എട്ട് പദ്ധതികളാണ് നിർത്തലാക്കിയിട്ടുള്ളത്. ഏപ്രിൽ- ജൂൺ പാദത്തിലായിരുന്നു ഇതെന്നാണ് സെന്റർ ഫോർ മോണിറ്റട്ടറിംഗ് ഇന്ത്യൻ ഇക്കോണമി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
2020 മെയ് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 6.6 ദശലക്ഷത്തിലധികം പേർക്ക് വൈറ്റ് കോളർ ജോലികൾ നഷ്ടമായിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം കൂടുതൽ പേർക്ക് ജോലി നഷ്ടമായത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായിത്തീർന്നിട്ടുണ്ട്. എൻജിനീയർമാർ, അക്കൌണ്ടന്റുമാർ, അധ്യാപകർ, ഫിസിഷ്യന്മാർ എന്നിവർക്കും ജോലി നഷ്ടമായിട്ടുണ്ട്. കൊവിഡ് ലോക്ക്ഡൌൺ മൂലം 121 മില്യൺ ആളുകൾക്കാണ് ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടത്. ആഗസ്റ്റ് മാസത്തോടെ കൂടുതൽ പേർക്ക് ജോലി വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും സ്ഥിതി കൂടുതൽ വഷളായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications