2026 പുതുവത്സരത്തിൽ ഇന്ത്യയിലെ കോടിക്കണക്കിന് ഗ്യാസ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന ഒരുമാറ്റം സംഭവിക്കാൻ പോവുകയാണ്. രാജ്യത്തുടനീളം പ്രകൃതിവാതക ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി ഏകീകൃത ഗതാഗത താരിഫ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് അംഗീകരിച്ചു. ഒരു രാഷ്ട്രം, ഒരു ഗ്രിഡ്, ഒരു താരിഫ് ഘടന 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
വില കുറയും
ഏകീകൃത താരിഫ് നിലവിൽ വരുന്നതോടെ സിഎൻജിയുടെയും ഗാർഹിക പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി)യുടെയും വിലയിൽ യൂണിറ്റിന് 2 മുതൽ 3 രൂപ വരെ കുറവുണ്ടാക്കും. പുതിയ താരിഫ് ഘടന ഗതാഗത മേഖലയ്ക്കും അടുക്കള ബജറ്റുകൾക്കും നേരിട്ട് ഗുണം ചെയ്യുമെന്നാണ് പിഎൻജിആർബി അംഗം എ കെ തിവാരി പ്രതികരിച്ചത്. ഇന്ത്യയുടെ പുതിയ ഏകീകൃത ഗ്യാസ് താരിഫ് ഘടന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) ഗതാഗത ചെലവ് പ്രതിവർഷം ഏകദേശം 1,000 കോടി രൂപ കുറയ്ക്കും.
നേട്ടം എങ്ങനെ..?
ട്രാൻസ്‌പോർട്ടേഷൻ താരിഫ് നിശ്ചയിച്ചിരുന്നത് മൂന്ന് സോണുകളായി തിരിച്ചാണ്. അതു രണ്ടു സോണായി കുറച്ചു. ഇതോടെ, ഗ്യാസ് സോഴ്സിൽ നിന്ന് ദീർഘദൂരമുണ്ടെങ്കിലും സി.എൻ.ജി, പി.എൻ.ജി ഉപഭോക്താക്കൾ സോണൽ ഒന്നിലെ റേറ്റായ ഒരു യൂണിറ്റിന് (എം.എം.ബി.ടി.യു) 54 രൂപ നൽകിയാൽ മതിയാകും.
1.സോൺ ഒന്ന് - 300 കിലോമീറ്റർ വരെ - ഒരു എം.എം.ബി.ടി.യുവിന് 54 രൂപ (മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്സ് - പ്രകൃതി വാതകത്തിന്റെ സ്റ്റാൻഡേഡ് എനർജി യൂണിറ്റ്)
2.സോൺ രണ്ട് -300 കിലോമീറ്ററിന് മുകളിൽ - ഒരു എം.എം.ബി.ടി.യുവിന് 102.86 രൂപ

കുറഞ്ഞ നിരക്കുകളുടെ മുഴുവൻ ആനുകൂല്യവും നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറണമെന്ന് സർക്കാർ വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിലക്കുറവിന്‍റെ ആനുകൂല്യം കമ്പനികൾ യഥാർത്ഥത്തിൽ പൊതുജനങ്ങൾക്ക് കൈമാറുന്നുണ്ടോ എന്ന് നിയന്ത്രണ ബോർഡ് നിരീക്ഷിക്കും. ഇത് സ്വകാര്യ വാഹന ഉടമകൾക്കും ടാക്സി ഡ്രൈവർമാർക്കും ഗുണം ചെയ്യുമെന്നു മാത്രമല്ല, പൈപ്പ് ഗ്യാസ് ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ഗാർഹിക ചെലവുകൾ കുറയ്ക്കുകയും ചെയ്യും.
കൂടുതൽ നടപടികൾ
രാജ്യത്തുടനീളം സിഎൻജി, പിഎൻജി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സജീവമായി സൗകര്യമൊരുക്കുന്നുണ്ടെന്ന് എ കെ തിവാരി അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സംയുക്ത സംരംഭങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതിനായി ലൈസൻസുകൾ ഇതിനകം നൽകിയിട്ടുണ്ട്. സിജിഡി സ്ഥാപനങ്ങൾക്കുള്ള പ്രവർത്തന തടസ്സങ്ങൾ ലഘൂകരിക്കുന്നതിന് പിഎൻജിആർബി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ഇതിന്റെ ഫലമായി നിരവധി സംസ്ഥാനങ്ങൾ പ്രകൃതിവാതകത്തിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കുകയും അംഗീകാര പ്രക്രിയകൾ കാര്യക്ഷമമാക്കുകയും ചെയ്തുവെന്നും തിവാരി കൂട്ടിച്ചേർത്തു.
ഈ വിലക്കുറവിലൂടെ രാജ്യത്തുടനീളം പ്രകൃതിവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് മോദി സർക്കാർ പദ്ധതിയിടുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇത് കൈവരിക്കുന്നതിനായി, വാറ്റ് കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനുമായി സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടക്കുന്നു. നിലവിൽ പൊതുമേഖലാ, സ്വകാര്യ മേഖലാ കമ്പനികൾ ഒരുമിച്ച് രാജ്യവ്യാപകമായി ഗ്യാസ് ശൃംഖല വികസിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications