എല്ലാ സഹകരണ ബാങ്കുകളെയും റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച ഓർഡിനൻസിലൂടെ തീരുമാനിച്ചു. വെർച്വൽ പത്രസമ്മേളനത്തിലൂടെയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവേദ്ക്കർ ഇക്കാര്യം അറിയിച്ചത്. 1,482 നഗര സഹകരണ ബാങ്കുകളും 58 മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളും ഉൾപ്പെടെയുള്ള സർക്കാർ ബാങ്കുകളെയാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) അധികാരത്തിന് കീഴിൽ കൊണ്ടുവരുന്നതെന്ന് ജാവേദ്ക്കർ പറഞ്ഞു.
നിയമ ഭേദഗതി
ഓർഡിനൻസ് രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിന്റെ തകർച്ചയ്ക്ക് ശേഷം രാജ്യത്തെ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര മന്ത്രിസഭ ഫെബ്രുവരിയിൽ ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. 2020ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനും സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പണം സുരക്ഷിതം
രാജ്യത്തൊട്ടാകെയുള്ള 1,500 നഗര, മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളിൽ 8.6 കോടിയിലധികം നിക്ഷേപകരുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപ തുകയായ 4.84 ലക്ഷം കോടി രൂപയും സുരക്ഷിതമായി തുടരുമെന്ന് ജവേദ്ക്കർ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 50,000 രൂപയില്‍ താഴെയുള്ള മുദ്ര വായ്പകള്‍ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
തട്ടിപ്പുകൾ നടക്കില്ല
സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.
മുദ്ര വായ്പ
2015 ൽ ആരംഭിച്ച പ്രധാൻ മന്ത്രി മുദ്ര യോജന കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട / മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ഈ വായ്പകളെ പിഎംഎംവൈ പ്രകാരം മുദ്ര വായ്പകളായാണ് തിരിച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകൾ, ആർബിഐകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എൻബിഎഫ്‌സികൾ എന്നിവ വഴിയാണ് മുദ്ര വായ്പ നൽകുന്നത്.
പാൽ, കോഴി, ഇറച്ചി സംസ്കരണ യൂണിറ്റുകൾക്ക്
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒ.ബി.സി കമ്മീഷന്റെ കാലാവധി ആറുമാസം നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. പാൽ, കോഴി, ഇറച്ചി സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികൾക്ക് 3% വായ്പ പലിശ ഇളവ് നൽകുന്നതിന് 15,000 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും സർക്കാർ പ്രഖ്യാപിച്ചു. ഇത് പാൽ ഉൽപാദനം വർദ്ധിപ്പിക്കാനും കയറ്റുമതി വർധിപ്പിക്കാനും രാജ്യത്ത് 35 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും ജാവേദ്ക്കർ പറഞ്ഞു.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications