A Oneindia Venture

5 ദിവസം 7 ശതമാനം വളർച്ച, തിരിച്ചുവരവ് വേഗത്തിലാക്കി കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി, കാരണം ഇതാണ്

കേന്ദ്രസർക്കാരിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ പ്രതിരോധ മേഖലയിലേക്ക് പണം ഒഴുക്കിയതോടെ സെപ്റ്റംബർ 2 ന് പ്രമുഖ പ്രതിരോധ കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നു. ഉച്ചകഴിഞ്ഞ് ഓഹരി വിലയിലുണ്ടായ കുത്തനെയുള്ള ഉയർച്ച നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചിക 1.6 ശതമാനം ഉയർന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ ഏകദേശം 4 ശതമാനം നേട്ടമുണ്ടാക്കി. വരും ദിവസങ്ങളിലും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ മുന്നേറ്റം തുടരുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ നമുക്ക് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.

ഓഹരി വില

എൻഎസ്ഇയിൽ 3.95 ശതമാനം നേട്ടത്തോടെ 1740 രൂപയിലാണ് ചൊവ്വാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.5 ശതമാനം വളർച്ച നേടാൻ കേരളത്തിന്‍റെ സ്വന്തം ഓഹരിക്ക് സാധിച്ചി. 42.8 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം.2025-ൽ ഇതുവരെ 12 ശതമാനം വളർച്ച നേടാനും പ്രതിരോധ ഓഹരിക്ക് സാധിച്ചു. 2,547 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 965 ശതമാനത്തിന്‍റെ മുന്നേറ്റമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ നേടിയത്.

സാങ്കേതിക കാര്യങ്ങൾ

നിലവിലെ ഓഹരി വില: 1740 രൂപ
52 വീക്ക് ഹൈ/ ലോ: 2,547 / 1,180
സ്‌റ്റോക്ക് പിഇ: 53.8
ബുക്ക്‌വാല്യൂ: 213 രൂപ
ഡിവിഡന്റ്: 0.45%
ആര്‍ഒസിഇ: 20.1%
ആര്‍ഒഇ: 15.8%
മുഖവില: 5 രൂപ

വീണ്ടും 1700 കടന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ്, ഓഹരി തിരിച്ചുവരുന്നോ..?

ഗുണങ്ങളും ദോഷങ്ങളും

കമ്പനി ഏതാണ്ട് കടബാധ്യതയില്ലാത്ത അവസ്ഥയിലാണ്. അതോടൊപ്പം 42.9% എന്ന ആരോഗ്യകരമായ ലാഭവിഹിതം നിലനിർത്തുന്നു എന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. എന്നാൽ ഓഹരി അതിന്‍റെ പുസ്തക മൂല്യത്തേക്കാൾ 7.98 മടങ്ങ് ഉയർന്നാണ് വ്യാപാരം നടത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതോടൊപ്പം കഴിഞ്ഞ 3 വർഷമായി പ്രൊമോട്ടർ ഹോൾഡിംഗ് കുറഞ്ഞു എന്നതും ശ്രദ്ധിക്കണം. 67.91 ശതമാനമാണ് നിലവിൽ പ്രൊമോട്ടർ ഹോൾഡിംഗ്.

നേട്ടമുണ്ടാക്കി മറ്റ് പ്രതിരോധ ഓഹരികളും

ബിഇഎംഎൽ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് 4,057 രൂപയിലെത്തി. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഏകദേശം 3 ശതമാനം ഉയർന്നു, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് (ജിആർഎസ്ഇ), ഡാറ്റ പാറ്റേൺസ് ഓഹരികൾ ഏകദേശം 2 ശതമാനം വീതം ഉയർന്നു. ഭാരത് ഡൈനാമിക്സ് (ബിഡിഎൽ), പരസ് ഡിഫൻസ്, ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് (എച്ച്എഎൽ) എന്നിവയുടെ ഓഹരികൾ ഏകദേശം 1 ശതമാനം വീതം ഉയർന്നു.

മോദിയുടെ നിലപാട്

സെപ്റ്റംബർ 1 ന് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ചിരുന്നു. "അൽ ഖ്വയ്ദയെയും അതുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകളെയും നേരിടാൻ ഇന്ത്യ മുൻകൈയെടുത്തു. തീവ്രവാദ ധനസഹായത്തിനെതിരെ ഞങ്ങൾ ശബ്ദമുയർത്തി. അതിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു" എന്ന് പ്രധാമന്ത്രി ഉച്ചകോടിയിൽ പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ശക്തമായ നിലപാടാണ് ഈ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്. ഇത് പ്രതിരോധ ഉപകരണ വിതരണക്കാർക്ക് ഒരു പോസിറ്റീവായി കണക്കാക്കപ്പെടുന്നു.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X