ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾക്കു ശേഷം പ്രതിരോധ മേഖല ഏറ്റവും വലിയ കുതിപ്പിലാണുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് കുതിച്ചുയരുന്നു. ഇന്നലെ കൊച്ചിൻ ഷിപ്പിയാർഡിൻ്റെ നാലാം പാദ ഫലങ്ങൾക്കു പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇന്ന് ബിഎസ്ഇയിൽ 11.90% ഉയർന്ന് 2,028 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിക്ഷേപകർ ഏറ്റവും അധികം ശ്രദ്ധിക്കുന്ന കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ വാങ്ങാൻ ഇതാണ് ബെസ്റ്റ് ടൈം.
തുടർച്ചയായി ആറ് സെഷനുകളിലും കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ വീഴാതെ കുതിക്കുന്നു. ആറ് സെഷനുകളിലുമായി ഏകദേശം 35% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിലെ ഈ കുതിപ്പ് എപ്പോൾ വേണമെങ്കിലും ഇടിയാനും സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓഹരികൾ നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 60% കുറയാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വ്യക്തമാക്കിയത്.
കൊച്ചിൻ ഷിപ്പിയാർഡ് ഓഹരിയിൽ ശക്തമായ നേട്ടത്തിൽ....
നിക്ഷേപകർക്കിടയിൽ പ്രതിരോധ ഓഹരികളിൽ ശ്രദ്ധ കൂടുന്നുണ്ട്. നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ നാലാം പാദ ഫലങ്ങൾ പ്രതീക്ഷകൾക്ക് അനുസൃതമായി മികച്ചതായിരുന്നു. ഇത് ഇന്നത്തെ വ്യാപാര സെഷനിൽ ഓഹരി വില വീണ്ടും കുതിച്ചുയരാൻ കാരണമായി. ഐഎൻഎസ് വിക്രാന്തിനും വിക്രമാദിത്യയ്ക്കുമുള്ള കപ്പൽ അറ്റകുറ്റപ്പണി ഓർഡറുകൾ ഈ വർഷം ഇതുവരെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പ്രകടനത്തിന് പ്രധാന പങ്കു വഹിച്ചെന്ന് കൊട്ടക്ക് ബ്രോക്കറേജ് പറഞ്ഞു.
കൊറിയൻ കപ്പൽ നിർമ്മാതാക്കളായ മെഴ്‌സ്‌ക് അല്ലെങ്കിൽ ഡ്രൈഡോക്സ് വേൾഡുമായുള്ള പങ്കാളിത്തം സ്ഥാപിച്ചാൽ അത് ഈ ഓഹരികൾക്ക് വമ്പൻ കരുത്തേകും.
"കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊച്ചിൻ ഷിപ്പ്‌യാർഡിന് വലിയ പ്രതിരോധ ഓർഡറുകളൊന്നും ലഭിച്ചിട്ടില്ല, പ്രധാനമായും ചെറുകിട വാണിജ്യ ഷിപ്പിംഗ്, പ്രതിരോധ കപ്പൽ നന്നാക്കൽ എന്നീ ഓർഡറുകളാണ് എത്തിയത്," കൊട്ടക് ബ്രോക്കറേജ് പറഞ്ഞു.
നിലവിലെ കുതിപ്പിന് അനുസരിച്ച് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഓഹരി ലക്ഷ്യ വില 830 രൂപയിൽ നിന്ന് 850 രൂപയായി ഉയർത്തി. എങ്കിലും കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ ഏകദേശം 60% കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറയുന്നു.

കൊച്ചിൻ ഷിപ്പ്‌യാർഡ് നാലാം പാദ ഫലങ്ങൾ
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ ഇന്നലെ പ്രഖ്യാപിച്ചു. കണക്ക് പ്രകാരം സംയോജിത അറ്റാദായം 287.18 കോടിയാണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27% വർധനവാണ് പ്രകടമാക്കുന്നത്. നാലാം പാദത്തെ പ്രവർത്തന വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 36.7% വർദ്ധിച്ച് 1,757.65 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,286.05 കോടിയായിരുന്നു പ്രവർത്തന വരുമാനം.
കമ്പനിയുടെ മൊത്തം വരുമാനം 1,914.79 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇത് 1,366.16 കോടിയായിരുന്നു. മാത്രമല്ല കമ്പനിയുടെ ലാഭം ഈ സാമ്പത്തിക വർഷത്തിൽ 827.33 കോടി രൂപയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷം 783.27 കോടിയായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലാഭവിഹിതം..
2024-2025 സാമ്പത്തിക വർഷത്തിലെ പ്രകടനം അനുസരിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ബോർഡ് 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 2.25 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇത് വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളുടെ സമ്മതപ്രകാരം ഉറപ്പാക്കും. എല്ലാവരും ഒരുപോലെ അംഗീകരിച്ചാൽ വാർഷിക പൊതുയോഗ പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ലാഭവിഹിതം ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications