ഇന്ന് ഓഹരി വിപണിയിൽ ശ്രദ്ധേയമായി പൊതുമേഖലാ പ്രതിരോധ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഇന്ന് ബിഎസ്ഇയിൽ 1 ശതമാനത്തിലധികം ഉയർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ 2076.10 രൂപയിൽ വ്യാപാരം നടത്തുന്നു. പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിൽ നിന്ന് 70 ടൺ ബൊല്ലാർഡ്പുൾ പവറിന്റെ രണ്ട് ടഗ്ഗുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ കൊച്ചിൻ ഷിപ്പ്‌യാർഡ് കമ്പനി നേടിയതോടെ ഇന്ന് ജൂൺ 30 തിങ്കളാഴ്ച ഓഹരികൾ പോസിറ്റീവ് നേട്ടത്തിൽ കുതിക്കാൻ തുടങ്ങിയത്.
ഇന്ന് ഓഹരി വിപണിയിൽ തുടർച്ചയായ 4 സെഷനുകൾക്ക് ശേഷം ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഇടിയുന്നു. ഇന്ന് സെൻസെക്സ് 234.71 പോയിൻ്റ് അഥവാ 0.28% ഇടിഞ്ഞ് 83,824.19ലും, നിഫ്റ്റി 65.20 പോയിൻ്റ് അഥവാ 0.25% ഇടിഞ്ഞ് 25,572.60ലും എത്തി.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് പുതിയ ഓർഡർ
100 കോടി മുതൽ 250 കോടി വരെയുള്ള ഓർഡറുകളെ കൊച്ചിൻ ഷിപ്പ്‌യാർഡ് "നോട്ടബിൾ" എന്ന് അർത്ഥമാക്കി തരംതിരിക്കുന്നു. ഓർഡർ പ്രകാരം ടഗ്ഗുകൾ യഥാക്രമം 2027 മെയ് മാസത്തിലും 2027 സെപ്റ്റംബറിലും ഡെലിവറി ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (ഉഡുപ്പി-സിഎസ്‌എൽ) നേരത്തെ കരാർ ചെയ്ത മൂന്ന് 70 ടൺ ബോളാർഡ് പുൾ ടഗ്ഗുകൾക്ക് പുറമേയാണ് ഈ ടഗ്ഗുകളുടെ ഓർഡർ ഉറപ്പാക്കിയത്.
ഹാർബർ ടഗ്ഗുകൾക്കായുള്ള ഒരു പ്രമുഖ ആഗോള ഡിസൈൻ ഹൗസായ റോബർട്ട് അലൻ ലിമിറ്റഡിന്റെ രൂപകൽപ്പനയിലാണ് ടഗ്ഗുകൾ നിർമ്മിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ നിർമ്മിക്കുന്ന ടഗ്ഗുകളുടെ ഡെലിവറി ചെയ്യുന്ന സമയവും ഗുണനിലവാരവും ഉഡുപ്പി-സിഎസ്‌എൽ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിലുള്ള പ്രാരംഭ പദ്ധതികൾ ഉഡുപ്പി-സിഎസ്‌എൽ പൈലറ്റ് ചെയ്യുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

വർക്ക്-ഷെയർ കരാറിന് കീഴിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ഉഡുപ്പി-സിഎസ്‌എല്ലും ഒരുമിച്ച് കപ്പലുകൾ നിർമ്മിക്കും. ജപ്പാനിലെ നിഗറ്റ ഐഎച്ച്‌ഐ പവർ സിസ്റ്റംസിൽ നിന്നുള്ള 1,838 കിലോവാട്ട് ശേഷിയുള്ള രണ്ട് പ്രധാന എഞ്ചിനുകളും 2.7 മീറ്റർ പ്രൊപ്പല്ലറുകളും ഉപയോഗിച്ചാണ് കപ്പലുകൾ പ്രവർത്തിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.
മെയ്ക്ക് ഇൻ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ കൊച്ചിൻ ഷിപ്പിയാർഡ് ഗ്രൂപ്പ് ഇതിനകം നാല് ടഗ്ഗുകൾ ഡെലിവറി ചെയ്തിട്ടുണ്ട്. പുതിയ കരാറോടെ, നിലവിലെ ഓർഡർ ബുക്കിൽ 18 ടഗ്ഗുകളും രണ്ട് ഗ്രീൻ ടഗ്ഗുകളും ഉണ്ടായിരിക്കും എന്നും കമ്പനി വ്യക്തമാക്കുന്നു.
കൊച്ചിൻ ഷിപ്പിയാർഡ് ഓഹരി വില
ജൂൺ 30 തിങ്കളാഴ്ച രാവിലെ 9.40 ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓഹരികൾ 1.07% ഉയർന്ന് 2,066 രൂപ എന്ന നിരക്കിൽ വ്യാപാരം നടത്തി. നിലവിൽ ഓഹരി വില 2,077.90 രൂപയിലാണുള്ളത്. ഇന്നത്തെ ഏറ്റവും ഉയർന്ന നിരക്ക് 2092 രൂപയാണ്. ഈ വർഷം ഇതുവരെ കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ 31.88 ശതമാനം നേട്ടമുണ്ടാക്കി. അതായത് പൊതുവേ ഈ വർഷത്തിൽ പോസിറ്റീവ് നേട്ടമാണ് പൊതുവേ കാണാൻ സാധിച്ചത്. മാത്രമല്ല ഇന്ത്യ- പാക്കിസ്ഥാൻ പ്രതിസന്ധികൾ ഉയർന്ന ഘട്ടത്തിലും കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ വമ്പൻ കുതിപ്പിലെത്തി.
ബിഎസ്ഇയിൽ കൊച്ചിൻ ഷിപ്പിയാർഡ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,977.10 രൂപയിലെത്തിയിരുന്നു. എന്നാൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 1,180.45 രൂപയായിരുന്നു. നിലവിൽ ഓഹരി കുതിച്ചുയർന്നാൽ റെക്കോർഡ് വിലക്കയറ്റത്തിലേക്ക് ഉയർന്നേക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
