കൊച്ചി: ലോകത്തിലെ ഒന്നാം നിര കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കന്‍ത്യേറിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് കൊച്ചിന് ഷിപ്പിയാര്‍ഡ്. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളായ കൊച്ചിന് ഷിപ്പിയാര്‍ഡ് ലോകത്തിലെ ഒന്നാം നമ്പര്‍ കപ്പല്‍ നിര്‍മാതാക്കളുമായി ഉണ്ടാക്കിയ കരാര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
രൂപകല്പന, കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണികള്‍, മറൈന്‍ എക്യുപ്മെന്റ്സിന്റെ നിര്‍മാണം, പരിശീലനം, നൈപുണ്യ വികസനം എന്നിവയില്‍ ആയിരിക്കും ഫിന്കന്ത്യേറിയുമായുള്ള കൊച്ചിന് ഷിപ്പിയാര്‍ഡിന്റെ സഹകരണം. വിശദാംശങ്ങള്‍...
ഇറ്റലിയില്‍ നിന്ന്
ഇറ്റാലിയിന്‍ ഷിപ്പിങ് കമ്പനിയാണ് ഫിന്കാന്ത്യേറിയ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാതാക്കളില്‍ പ്രധാനികളാണ് ഇവര്‍. നാല് ഭൂഖണ്ഡങ്ങളിലായി 18 കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളാണ് ഫിന്കാന്ത്യേറിയക്കുള്ളത്.
ശരിക്കും വമ്പന്മാര്
ക്രൂയിസ് കപ്പലുകളുടെ രൂപകല്പനയിലും നിര്‍മാണത്തിലും ഫിന്കാന്ത്യേറിയെ വെല്ലാന്‍ മറ്റൊരു കപ്പല്‍ കമ്പനിയും നിലവില്‍ ഇല്ലെന്ന് തന്നെ പറയാം. കപ്പല്‍ നിര്‍മാണത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തുന്നവരാണ് ഇവര്‍. നാവിക സേനാ കപ്പലുകള്‍ മുതല്‍ യാച്ചുകള്‍ വരെ ഇവര്‍ നിര്‍മിക്കുന്നുണ്ട്.
പാരമ്പര്യത്തിലും മുന്നില്‍
കപ്പല്‍ നിര്‍മാണ മേഖലയില്‍ 230 വര്‍ഷത്തോളം പഴക്കമുള്ള പാരമ്പര്യത്തിന് ഉടമകളാണ് ഫിന്കാന്ത്യേറി ഗ്രൂപ്പ്. ഇക്കാലത്തിനിടയില്‍ ഏഴായിരത്തോളം കപ്പലുകളാണ് ഇവര്‍ നിര്‍മിച്ചിട്ടുള്ളത്. കപ്പല്‍ അറ്റകുറ്റപ്പണികളുടെ കാര്യത്തിലും ഇവര്‍ ലോകത്തിലെ മുന്‍നിര കമ്പനികളില്‍ ഒന്നാണ്.
രണ്ട് കൂട്ടര്‍ക്കും ലാഭം
കൊച്ചിന് ഷിപ്പിയാര്ഡിന്റേയും ഫിന്കാന്ത്യേറിയയുടേയും പരസ്പര ലാഭത്തിന് വേണ്ടിയുള്ള വ്യാപാര വികസനത്തിനാണ് നിലവിലെ കരാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഇന്ത്യ പദ്ധതിയ്ക്കും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കും പുതിയ കരാര്‍ ഊര്‍ജ്ജം പകരും എന്നും പ്രതീക്ഷിക്കുന്നു.
കൂടുതല്‍ സാധ്യതകള്‍
ഇന്ത്യന്‍ വിപണി കൂടാതെ ആഗോള വിപണിയിലെ സാധ്യതകളും പുതിയ കരാര്‍ വഴി വര്‍ദ്ധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുത്തന്‍ സാങ്കേതികവിദ്യകളുള്ള അത്യന്താധുനിക കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും കരാര്‍ വഴി അവസരമൊരുങ്ങും.
കരാര്‍ ഒപ്പിട്ടു
കൊച്ചിന് ഷിപ്പിയാര്‍ഡ് ഡയറക്ടര്‍ (ടെക്നിക്കല്‍) ബിജോയ് ഭാസ്കറും ഫിന്കാന്ത്യേറിയുടെ നേവല്‍ ബിസിനസ് യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ്) അകില്ലെ ഫുല്ഫാറോയും ആണ് കരാറില്‍ ഒപ്പിട്ടത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കരാര്‍ ഒപ്പിടല്‍ നടന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
