സ്വർണ വിലയേക്കാൾ ആവേശത്തിൽ സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചു. ഇതോടെ കേരളത്തിലെ അടുക്കളകളിൽ വെളിച്ചെണ്ണയുടെ സാന്നിധ്യം കുറഞ്ഞു. ഓണക്കാലമെത്തുമ്പോൾ ഈ വിലക്കയറ്റം സാധാരണക്കാരെ സാരമായി ബാധിക്കും. പക്ഷേ നിലവിലെ സാഹചര്യത്തിൽ ഓണത്തിന് കുറഞ്ഞ നിരക്കിൽ തന്നെ വെളിച്ചെണ്ണ വാങ്ങാൻ സാധിക്കും. കാരണം കൊപ്ര വില ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 390 രൂപയ്ക്കു വിൽക്കാനാവുമെന്നു വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കോക്കനട്ട് ഓയിൽ മില്ലേഴ്സ് പ്രസിഡന്റ് സജീവ് കെ. ജോബ് പറഞ്ഞു.
ഇത് സത്യത്തിൽ ആശ്വാസകരമായ വാർത്തയാവും. ഒരു ഓണ സദ്യ തയ്യാറാക്കുമ്പോൾ വെളിച്ചെണ്ണയെ മാറ്റി നിർത്താൻ സാധിക്കില്ല. അതിനാൽ വില 390 രൂപയിലേക്ക് എത്തിയാൽ അത് സാധാരണക്കാരുൾപ്പെടെ എല്ലാവർക്കും നേട്ടമായിരിക്കും. മാത്രമല്ല ഇന്ന് ആഗസ്റ്റ് 11 മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് കേര വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സപ്ലൈക്കോ വഴി ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. കേരള വെളിച്ചെണ്ണക്കു പുറമേ ശബരി വെളിച്ചെണ്ണയും സബ്സിഡിയിൽ വാങ്ങാം എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശബരിക്ക് ലിറ്ററിന് 349 രൂപയായിരിക്കും. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധാരണക്കാർക്ക് ആശ്വാസകരമാവും. വെളിച്ചെണ്ണ വില കുതിച്ചതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണമാണ് വെളിച്ചെണ്ണ വിലയിലെ ഈ മാറ്റം.

കൊപ്ര വില ഇടിയുന്നു
മൊത്ത വ്യാപാരികളെ മറികടന്ന് കമ്പനികൾ കർഷകരിൽ നിന്ന് നേരിട്ട് കൊപ്ര സംഭരിക്കാൻ തുടങ്ങിയതോടെയാണ് പൂഴ്ത്തിവച്ചിരുന്ന കൊപ്ര വിപണിയിലേക്ക് തിരിച്ചു വരാൻ തുടങ്ങിയത്. ഇതാണ് ഇപ്പോൾ വെളിച്ചെണ്ണ വില കുറയാനും കാരണമായത്. ഓണ വിപണി മുന്നിൽ നിൽക്കുന്നതിനാൽ ഇത് കൂടുതൽ നേട്ടം നൽകും.
വെളിച്ചെണ്ണ വില വൻതോതിൽ കൂടിയതു മൂലം ഇതിൻ്റെ വിൽപന ഗണ്യമായി കുറഞ്ഞു. ഇതോടെ കേരളത്തിലെ പല ചെറുകിട മില്ലുകളും പ്രവർത്തന രഹിതമായി. ഇതും വിപണിയിൽ കൊപ്രയുടെ ലഭ്യത വർദ്ധിപ്പിച്ചു.
വെളിച്ചെണ്ണ വില കുറയുന്നത് സർക്കാരിന്റെ ഇടപെടൽ ഫലപ്രദമാകുന്നതിന്റെ തെളിവാണ് എന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറയുന്നത്. പൊതുവിപണിയിൽ വില കുറയുന്നതിന് ആനുപാതികമായി സപ്ലൈകോ സബ്സിഡി നിരക്കിൽ വിൽക്കുന്ന വെളിച്ചെണ്ണ വിലയിലും കുറവുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.
പച്ചതേങ്ങ വിലയും ഇടിയുന്നു
കിലോയ്‌ക്ക് 78 രൂപയുണ്ടായിരുന്ന വില 56 ആയി കുറഞ്ഞിട്ടുണ്ട്. ഒരാഴ്‌ചക്കുള്ളിൽ 22 രൂപയാണ് ഇതുവരെ കുറഞ്ഞത്. 78 രൂപയിൽ നിന്ന് 72 രൂപയിലേക്കും പിന്നീട് 67 രൂപ, 63 രൂപ, 60 രൂപ, 59 രൂപ, 56 രൂപ എന്നിങ്ങനെയാണ് കുറഞ്ഞത്. തമിഴ്‌നാട്, കേരള സർക്കാരുകൾ വെളിച്ചെണ്ണ വ്യവസായികളുമായി ചർച്ച നടത്തി വില കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് പച്ച തേങ്ങയുടെ വിലയും ഇടിഞ്ഞത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications