സ്വർണ വില പോലെ തേങ്ങാ വിലയും കുതിച്ചുയരുന്നു. തേങ്ങക്കൊപ്പം വെളിച്ചെണ്ണ വിലയും റോക്കറ്റ് വേഗത്തിൽ ഉയരുന്നുണ്ട്. കേരം തിങ്ങും നാട് എന്ന അർത്ഥത്തിലാണ് കേരളം എന്ന പേര് ഉത്ഭവിക്കുന്നത്. തെങ്ങ് കൃഷി വ്യാപകമായി ഉണ്ടായിരുന്ന കേരളത്തിൽ തേങ്ങ കാശ് മുടക്കി വാങ്ങിയിരുന്നില്ല. എന്നാൽ ഇന്ന് തെങ്ങ് പോലും കേരളത്തിൽ കാണാതെയായി. ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തേങ്ങക്കായി കാത്തിരിക്കുകയാണ് മലയാളികൾ.
കേരളത്തിൻ്റെ സൗന്ദര്യത്തിൽ തെങ്ങ് ഒരു പ്രധാന ആകർഷണമായിരുന്നു. പണ്ട് ഓരോ വീട്ടിലും തെങ്ങ് ഉണ്ടായിരുന്നു. അന്ന് ഇതൊരു വലിയ വിപണി ആയിരുന്നില്ല, അതിനാൽ തന്നെ ഈ തെങ്ങിൽ നിന്നും ലഭിച്ചിരുന്ന തേങ്ങ അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് ഒരു മലയാളി ഒരു കിലോ തേങ്ങ വാങ്ങാൻ 74 രൂപ ചിലവഴിക്കണം.
ഇത് നിസ്സാര തുകയല്ല, കാരണം തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കാത്ത കേരളീയ ഭക്ഷണങ്ങൾ വിരളമാണ്. അങ്ങനെയെങ്കിൽ ഒരു മാസം 1,500 രൂപയോളം തേങ്ങക്ക് മാത്രം ചിലവഴിക്കേണ്ടി വരുന്നുണ്ട്. വെളിച്ചെണ്ണയുടെ കാര്യവും ഇതുപോലെ തന്നെ.
തേങ്ങാ വിലയുടെ കുതിപ്പ്
2020ലെ കോവിഡ് കാലഘട്ടത്തിനു ശേഷമാണ് തേങ്ങയുടെ വില ഉയരാൻ തുടങ്ങിയതെന്ന് "ദി ഹിന്ദു" വെബ്സൈറ്റ് പബ്ലിഷ് ചെയ്ത ഒരു റിപ്പോർട്ടിൽ പരമാർശിക്കുന്നു. ഇത് ശരിയാണ്, കാരണം അതിനു ശേഷമാണ് തേങ്ങാ വിലയിൽ അപ്രതീക്ഷിത ചലനങ്ങൾ ഉണ്ടായത്. പ്രധാനമായും കരിക്കിൻ്റെ ആവശ്യകത വർദ്ധിച്ചതാണ് ഇതിനു കാരണം. അതായത് കോവിഡിനു ശേഷം ആളുകൾ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. പ്രധാനമായും വടക്കേ ഇന്ത്യയിൽ നിന്നാണ് ആവശ്യക്കാർ വർദ്ധിച്ചത്. ഇതോടെ തേങ്ങ ആവുന്നതിനു മുന്നേ തന്നെ കരിക്ക് രൂപത്തിൽ ഇവ കയറ്റുമതി ചെയ്യാൻ തുടങ്ങി. പ്രധാനമായും കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കരിക്ക് കയറ്റുമതി ചെയ്യുന്നത്.

കരിക്കിന് വില കൂടുതൽ ലഭിക്കുന്നതിനാൽ കരിക്ക് ഉൽപ്പാദനം വർദ്ധിപ്പിക്കുകയും തേങ്ങയുടെ ഉൽപ്പാദനം കുറയുകയും ചെയ്തു. മാത്രമല്ല ഉണക്കിയ തേങ്ങാപ്പൊടി, തേങ്ങാപ്പാൽ, വെർജിൻ വെളിച്ചെണ്ണ എന്നിവയുടെ ഉൽപ്പാദനവും വർദ്ധിച്ചതോടെ തേങ്ങ ഉൽപ്പാദനം തീർത്തും കുറഞ്ഞു.
തേങ്ങ ഉൽപ്പാദനം കുറയുന്നു
കഴിഞ്ഞ വർഷം പോലും തേങ്ങയുടെ വില 39 രൂപയായിരുന്നു. പക്ഷേ ഈ വർഷത്തെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. അതിനു പ്രധാന കാരണം തേങ്ങ ഉൽപ്പാദനം കുറഞ്ഞതാണ്. ഇതിനൊപ്പം കൊപ്രയുടെ വിലയും കുതിക്കുന്നുണ്ട്. നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലോ (NAFED) മില്ലുകളിലോ നിലവിൽ തേങ്ങയുടെയോ കൊപ്രയുടെയോ എണ്ണം വളരെ കുറവാണ്. ഇതും പ്രതിസന്ധി ഉയർത്തുന്നു.
കേരളത്തിൽ നിന്നുള്ള തേങ്ങ തമിഴ്‌നാട്ടിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. അതായത് തമിഴ്നാട്ടിൽ പ്രധാനമായും തേങ്ങ പൊടി ഉത്പാദിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്, ഒപ്പം കരിക്ക് വിൽപ്പനയും നടക്കുന്നുണ്ട്. നിലവിലെ ക്ഷാമവും വിലക്കയറ്റവും നാളികേര വ്യവസായത്തെ സമ്മർദ്ദത്തിലേക്ക് നയിക്കുന്നുണ്ട്. ഇത് കർഷകരേയും കാര്യമായി ബാധിക്കുന്നു.
ചെറുകിട ഭക്ഷണശാലകളെ ബാധിക്കുന്നു
കൊഴുക്കട്ട പോലുള്ള ലഘു ഭക്ഷണങ്ങൾ ലഭിച്ചിരുന്ന കടകളിൽ ഇപ്പോൾ ഇവയൊന്നും കാണാതായി. പലഹാരങ്ങൾ ഉണ്ടാക്കാൻ വെളിച്ചെണ്ണക്കു പകരം പാംഓയിൽ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ മാത്രമായി. ഇതെല്ലാം ഭക്ഷണ ശാലകളുടെ ബിസിനസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇലയട, കൊഴുക്കട്ട, ഉന്നക്കായ, ഏലാഞ്ചി തുടങ്ങിയ നാടൻ പലഹാരങ്ങളെല്ലാം ഓർമയാവുന്നു.
"വില കൂടിയെങ്കിലും ഉപയോഗം തീരെ കുറക്കാൻ സാധിക്കില്ലല്ലോ, മുൻപ് ഉപയോഗിച്ചിരുന്ന അത്രയും ഇപ്പോഴില്ല, തേങ്ങയില്ലാത്ത കറികൾ ചിലപ്പോൾ നോക്കേണ്ടി വരാം ഭാവിയിൽ". ഹോട്ടൽ ഉടമ മനോജ് പറയുന്നു.
തേങ്ങക്കൊപ്പം വെളിച്ചെണ്ണ വിലയും
കേരളത്തിലെ അമ്മമാർ വെളിച്ചെണ്ണ ഉപയോഗിച്ചല്ലേ ഭക്ഷണം പാചകം ചെയ്യുന്നത്. ഒരു ലിറ്റർ വെളിച്ചെണ്ണ വില 500 രൂപയ്ക്ക് അരികിലെത്തി. ഇത് ദിവസ വരുമാനക്കാരന് താങ്ങാവുന്നതിലും അപ്പുറമല്ലേ? ഈ വിലക്കയറ്റത്തിനിടയിൽ നിരവധി വ്യാജ എണ്ണകളും വിപണിയിൽ എത്തുന്നുണ്ട്. ഇതും ഭീതി പടർത്തുന്ന കാര്യമാണ്. ഇത് ഗാർഹിക ബജറ്റിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിപണിയിലെ ഈ പ്രതിസന്ധി ഇല്ലാതാക്കാൻ തേങ്ങ ഉൽപ്പാദനം വർദ്ധിപ്പിക്കാതെ മറ്റൊരു മാർഗമില്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി, പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം

33% ശതമാനം സബ്സിഡിയോടെ റെയില്‍വേയുടെ ഷിംല, കുളു, മണാലി പാക്കേജ്, വേനല്‍ അടിപൊളിയാക്കാം, ബുക്കിംഗ് തുടങ്ങി

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ



Click it and Unblock the Notifications