ബെംഗളൂരു: ഐടി രംഗത്തെ അതികായരായ കോഗ്നിസൻറ് അടുത്ത ഏതാനും പാദങ്ങളിൽ 7000 ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത്. കണ്ടന്റ് മോഡറേഷൻ ബിസിനസ് നിർത്തലാക്കുന്നതാണ് നടപടി. മറ്റ് 6000 പേരെകൂടി പ്രത്യക്ഷത്തിൽ ബാധിക്കുന്നതാണ് കോഗ്നിസെന്റിന്റെ ഈ പുതിയ നടപടിയെന്ന് വ്യക്തമാക്കുന്നു. തൊഴിലാളികളെ വെട്ടിക്കുറക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് .
ന്യൂ ജേഴ്സി ആസ്ഥാനമായ കമ്പനിയായ ടീനെക്, അനലിസ്റ്റുകളുമായുള്ള ഒരു പോസ്റ്റ്-ഏർനിംഗ്സ് കോൺഫറൻസ് കോളിൽ, 1,000-12,000 മിഡ്-ടു-സീനിയർ ജീവനക്കാരെ ( മധ്യ- ഉയർന്ന ജീവനക്കാരായവരെ.) അവരുടെ നിലവിലെ റോളുകളിൽ നിന്ന് നീക്കംചെയ്യുമെന്നും, വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ മറ്റ് 5000 പേരെ ഒഴിവ് വരുന്ന പ്രകാരം നിയമിക്കുമെന്നും വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു നടപടിയിലൂടെ ഏകദേശം 5000- 7000 ത്തോളം വരുന്ന ജോലിക്കാരെയാണ് (കമ്പനിയുടെ മൊത്തം ജനസംഖ്യയുടെ ഏകദേശം 2%),” കുറക്കാൻ ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവുകളിലൊരാൾ വ്യക്തമാക്കികഴിഞ്ഞു.

കൂടാതെ നിലവിൽ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് പോലുള്ള ക്ലയന്റുകൾക്കായി കോഗ്നിസൻറ് ഏറെ നാളുകളായി ചെയ്ത് വരുന്ന കണ്ടന്റ് മോഡറേഷൻ ബിസിനസ്സ് നിർത്തലാക്കുന്നുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കൂടാതെ മോഡറേറ്റർമാരുടെ പ്രവർത്തന അന്തരീക്ഷത്തെക്കുറിച്ചും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ജോലിയെക്കുറിച്ചും കമ്പനി കാര്യമായ പരിശോധന നടത്തിയെന്നും റിപ്പോർട്ടുണ്ട്.
കണ്ടന്റ് മോഡറേഷനിൽ നിന്ന് കമ്പനി പുറത്തുവരുന്നതോടെ ഏകദേശം 6,000 പേരെ ഇത് ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഇത്തരമൊരു തീരുമാനം നടപ്പിലായാൽ അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് തന്നെ കമ്പനിയുടെ കമ്മ്യൂണിക്കേഷൻസ്, മീഡിയ, ടെക്നോളജി വിഭാഗത്തിലെ വരുമാനത്തെയും ഇത്ബാധിക്കുമെന്നും വിലയിരുത്തുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications