ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിലെ പ്രമുഖ കമ്പനിയായ കോഗ്നിസൻറ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ ഈ വർഷം ഇന്ത്യയിൽ നിന്ന് കൂടുതൽ സാങ്കേതിക ബിരുദധാരികളെ നിയമിക്കുമെന്നും 2020 ൽ എഞ്ചിനീയറിംഗ്, സയൻസ് ബിരുദധാരികളെ നിയമിക്കുന്നതിൽ 30% വർദ്ധനവ് ഉണ്ടാകുമെന്നും കോഗ്നിസന്റ് സിഇഒ ബ്രയാൻ ഹംഫ്രീസ് പറഞ്ഞു. ഇന്ത്യയിലെ ക്യാമ്പസുകളിൽ നിന്ന് 20,000 ത്തിലധികം വിദ്യാർത്ഥികളെ നിയമിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് അവസരം
കാമ്പസ് ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ശമ്പളം പ്രതിവർഷം 18 ശതമാനം അഥവാ 400,000 രൂപയായി ഉയർത്തിയതായും ഐടി ഭീമനായ കൊഗ്നിസന്റ് അറിയിച്ചു. നൂറോളം പ്രീമിയർ എഞ്ചിനീയറിംഗ് കാമ്പസുകളിൽ തങ്ങൾ നൽകിയ ഓഫറുകളുടെ സ്വീകാര്യത നിരക്ക് 80% ത്തിൽ കൂടുതലാണ്, ഇത് കോഗ്നിസന്റിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്നും സമീപകാലത്തേക്കാൾ വളരെ കൂടുതലാണിതെ്നനും ഹംഫ്രീസ് പറഞ്ഞു.
ആകർഷകമായ വിപണി
കോഗ്നിസന്റിന്റെ ഉയർന്ന വളർച്ചയ്ക്ക് ആകർഷകമായ വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ പ്രാദേശിക പ്രതിഭകളെയും കഴിവുകളെയും പ്രയോജനപ്പെടുത്തുകയാണ് കോഗ്നിസൻറിന്റെ ലക്ഷ്യമെന്നും ഹംഫ്രീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച കോഗ്നിസന്റ് കർണാടകയിലെ മംഗളൂരുവിൽ പുതിയ ഓഫീസ് വിപുലീകരിച്ചിരുന്നു. ഇതിനുപുറമെ 29,000 ത്തോളം ജീവനക്കാരുള്ള ബെംഗളൂരു, മൈസുരു എന്നിവിടങ്ങളിലും പ്രവർത്തനിക്കുന്നുണ്ട്. കമ്പനിയുടെ ഭൂരിഭാഗം ജീവനക്കാരും ചെന്നൈയിലാണ് പ്രവർത്തിക്കുന്നത്.
കമ്പനിയുടെ വളർച്ച
ഒരു വിപണി എന്ന നിലയിൽ ഇന്ത്യയിൽ തങ്ങൾ വളരെ ശക്തമായ സ്ഥാനം നേടിയിട്ടുണ്ടെന്നും വിവിധ വ്യവസായങ്ങളിലുടനീളം നിലവിൽ കൊഗ്നിസന്റിന് ഏകദേശം 80 ക്ലയന്റുകൾ ഇന്ത്യയിൽ ഉണ്ടെന്നും ഹംഫ്രീസ് പറഞ്ഞു. കമ്പനിയുടെ ഡിജിറ്റൽ വരുമാനം വർഷം തോറും 20% ന് മുകളിലാണ് വളർന്നു കൊണ്ടിരിക്കുന്നത്.
പിരിച്ചുവിടൽ
കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി 2019 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ആഗോളതലത്തിൽ 10,000 മുതൽ 12,000 ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് കോഗ്നിസൻറ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിൽ നിയമനം വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
ടിസിഎസിന് തൊട്ടുപിന്നിൽ
ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) ശേഷം ഇന്ത്യയിൽ 2 ലക്ഷത്തിലധികം ജീവനക്കാരെ നിയമിക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയായി കഴിഞ്ഞ വർഷം കോഗ്നിസന്റ് മാറിയിരുന്നു. മൊത്തം 4.4 ലക്ഷം ജീവനക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടിസിഎസ്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications