സോഫ്റ്റ്വെയർ ഭീമൻ കോഗ്നിസൻറ് 400 ഓളം മുതിർന്ന എക്സിക്യൂട്ടീവുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. കമ്പനിയുടെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സീനിയർ ഡയറക്ടർമാർ, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാർ (എവിപി), വൈസ് പ്രസിഡന്റ് (വിപി), എസ്വിപി എന്നിവരുൾപ്പെടെയുള്ള എക്സിക്യൂട്ടീവുകളെയാണ് കമ്പനി പിരിച്ചുവിടാനിരിക്കുന്നത്.
പിരിച്ചുവിടൽ പാക്കേജ് 20 ആഴ്ചത്തെ ശമ്പളത്തിൽ നിന്ന് മൂന്ന് മാസത്തെ ശമ്പളമായി കുറച്ചെന്നും ഓരോ വർഷവും ഒരു ആഴ്ചത്തെ ശമ്പളം വീതം നൽകുമെന്നും ദേശീയ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. കോഗ്നിസന്റിന്റെ പുന:ക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും 290,000 ജീവനക്കാരാണ് കൊഗ്നിസന്റിന് ഉള്ളത്. എല്ലാ സേവന സ്ഥാപനങ്ങളെയും പോലെ, കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് ഒരു കോഗ്നിസന്റ് വക്താവ് പ്രസിദ്ധീകരണത്തോട് പറഞ്ഞു.

ഡയറക്ടർമാർ,അതിന് മുകളിലുള്ളവർ തുടങ്ങിയ 200 മുതിർന്ന ജീവനക്കാർക്ക് 2018 ൽ കോഗ്നിസൻറ് പിങ്ക് സ്ലിപ്പ് നൽകിയിരുന്നു. അടുത്ത വർഷം 400 മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്വമേധയായുള്ള വിരമിക്കൽ പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്തു. 2019 ൽ, കൊഗ്നിസന്റ് എക്സിക്യൂട്ടീവ് പരിവർത്തനത്തിന് 22 മില്യൺ ഡോളർ പിരിഞ്ഞു പോകുന്ന ജീവനക്കാർക്കായി ചെലവാക്കിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടുന്നതിന് 64 മില്യൺ ഡോളർ, ജീവനക്കാരെ നിലനിർത്തുന്നതിന് 45 മില്യൺ ഡോളർ, പുതിയ ജീവനക്കാരുടെ നിയമനത്തിന് 38 ദശലക്ഷം ഡോളർ എന്നിങ്ങനെയാണ് കമ്പനിയുടെ ചെലവ് രേഖപ്പെടുത്തിയത്.
യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ കോഗ്നിസൻറ് 80 ലക്ഷം മുതൽ 1.2 കോടി രൂപ വരെ വാർഷിക ശമ്പളം നേടുന്ന 350 ഓളം മുതിർന്ന ജീവനക്കാരെയാണ് 2019 ഡിസംബറിൽ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരിൽ ഭൂരിഭാഗവും ഇന്ത്യക്ക് പുറത്തുള്ളവരും 50നും 55നും ഇടയിൽ പ്രായമുള്ളവരുമായിരുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഐടി കമ്പനിയായ കോഗ്നിസന്റ് ഏപ്രില്‍ മാസത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നല്‍കുമെന്ന് അറിയിച്ചിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications