സ്റ്റാർട്ടപ്പുകളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഗണിക്കുന്നതിന് കേന്ദ്രീകൃത പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ സർക്കാർ നീക്കം. അതിനായി പൊതുമേഖലാ ബാങ്കുകളെ ഉൾപ്പെടുത്തിയാണ് കേന്ദ്രീകൃത പ്ലാറ്റ്‌ഫോം തയ്യാറാക്കുക. ഒക്ടോബറോടെ പ്ലാറ്റ്ഫോൺ പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനം. അതോടെ സ്റ്റാർട്ടപ്പ് അപേക്ഷകൾ, വായ്പാ അംഗീകാരങ്ങൾ, ക്രോസ്-ലെൻഡിംഗ്, വിവരങ്ങൾ പങ്കിടൽ എന്നിവ പൊതുമേഖലാ ബാങ്കുകൾക്ക് ലളിതമാകും. വായ്പാ കാര്യക്ഷമതയും സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണയും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
വായ്പാ അനുമതിക്കും അംഗീകാരത്തിനുമായി ഈ പോർട്ടൽ പൂർണ്ണമായും ഡിജിറ്റൽ പ്രക്രിയ ഉറപ്പാക്കുമെന്ന് ഒരു ബാങ്ക് എക്സിക്യൂട്ടീവ് എടുത്തുപറഞ്ഞു. ജൻ സമർഥ് പോർട്ടലുമായി ഇത് സംയോജിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. പിഎസ്ബി അലയൻസ് കൈകാര്യം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം ബാങ്കുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 2024-25 ൽ പിഎസ്ബികൾ സ്റ്റാർട്ടപ്പുകൾക്ക് 956 കോടി രൂപയുടെ വായ്പകൾ നൽകി.

ബാങ്ക് ഒരു പുതിയ സ്റ്റാർട്ടപ്പ് വായ്പാ നയം ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശോക് ചന്ദ്ര ഇതിനോട് പ്രതികരിച്ചത്. "രാജ്യത്തുടനീളമുള്ള ഏഴ് കേന്ദ്രങ്ങളിൽ ഞങ്ങൾ സ്റ്റാർട്ടപ്പ് ഹബ്ബുകൾ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ ഐഐടി മുംബൈ, കാൺപൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ ഒന്നിലധികം ഇൻകുബേഷൻ സെന്‍ററുകളുമായി ധാരണാപത്രങ്ങൾ ഉണ്ടാക്കാൻ പോകുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഇൻകുബേഷൻ സെന്ററുകളുമായും സഹകരിക്കാൻ സർക്കാർ പൊതുമേഖലാ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഔപചാരിക ബാങ്കിംഗ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. വളർന്നുവരുന്ന സംരംഭകർക്കുള്ള പിന്തുണാ സംവിധാനം വർദ്ധിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തിമാക്കി.
ജൂണിൽ നടന്ന അവലോകന യോഗത്തിന് ശേഷം, അടുത്ത ദശകത്തിൽ ഉയർന്നുവരുന്ന വാണിജ്യ വളർച്ചാ മേഖലകൾ മുൻകൂട്ടി തിരിച്ചറിയാൻ ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകളോട് ആവശ്യപ്പെട്ടു. ശക്തമായ അണ്ടർറൈറ്റിംഗ്, റിസ്ക്-മാനേജ്മെന്റ് മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് ഉൽപ്പാദന മേഖലകളിൽ കോർപ്പറേറ്റ് വായ്പകൾ കൂടുതൽ ആഴത്തിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകൾ തമ്മിലുള്ള സഹകരണത്തിലൂടെയും സുഗമമായ പ്രക്രിയകളിലൂടെയും സാമ്പത്തിക സ്രോതസ്സുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നതിലൂടെ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖലയെ ശക്തിപ്പെടുത്തുക എന്ന വിശാലമായ തന്ത്രമാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. വായ്പാ അനുമതികൾ വേഗത്തിലാക്കാനും അതുവഴി സ്റ്റാർട്ടപ്പുകൾക്ക് വായ്പ നൽകുന്നത് വർദ്ധിപ്പിക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനും പോർട്ടൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
