ദില്ലി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ബഹുരാഷ്ട്രാ കുത്തക കമ്പനികള്‍ അടക്കം പൂട്ടിയിട്ടിയിരിക്കുകയാണ്. മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോം ഓപ്ഷന് നല്‍കിയിട്ടുണ്ടെങ്കിലും വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റാത്ത നിരവധി ജോലികളുമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന എംസിഎക്സ് ജീവനക്കാര്‍ക്ക് മൂന്നിരട്ടി ശമ്പളം വാഗ്ദാനം ചെയ്ത് രംംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ചരക്ക് കൈമാറ്റ കമ്പനിയാണ് ഇത്.
തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുക. രാജ്യത്താകമാനം നാനൂറോളം ജീവനക്കാര്‍ എംസിഎക്സില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 300 പേര് മുംബൈയിലെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്ക് ഓഫീസ് കെട്ടിടത്തില്‍ താമസിച്ച് ജോലി ചെയ്യാനുള്ള അവസരമാണ് കമ്പനി നല്‍കുന്നത്. വെള്ളിയാഴ്ച മുതല്‍ അന്‍പതോളം പ്രധാനപ്പെട്ട ജീവനക്കാര്‍ ഓഫീസിലെത്തി ജോലി ചെയ്യുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍, ഞങ്ങളുടെ 50 പ്രധാന ജീവനക്കാര്‍ ഓഫീസില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. അവരുടെ ദൈനംന്തിന ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കമ്പനിയുടെ കെട്ടിടത്തില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള സൗകര്യമുണ്ട്. അവര്‍ ഇപ്പോഴെടുക്കുന്ന റിസ്ക് കണക്കിലെടുത്ത് അവര്‍ക്ക് ഇരട്ടി ശമ്പളം നല്കാന് കമ്പനി തീരുമാനിച്ചു. ചിലപ്പോള്‍ അത് മൂന്നിരട്ടി വരെയാകാമെന്നും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. ഇന്ത്യയില്‍ എംസിഎക്സിന് മാത്രമേ ഇത്തരത്തിലൊരു വാഗ്ദാനം നല്കാന് കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥന് അവകാശപ്പെട്ടു.
എംസിഎക്സിന് മാത്രമേ ഇന്ത്യയില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആത്മവിശ്വാസവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി എംസിഎക്സ് ഒരു പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യുകയോ അതിന് ശേഷം ഇടവേളകളില്ലാതെ തുടരുകയോ ചെയ്യുന്നവര്‍ക്ക് അധിക ശമ്പളം നല്‍കും. പതിവ് ശമ്പളത്തിന് പകരം 1, 1.5, 3 എന്നീ അനുപാതത്തില്‍ ഓരോ ആഴ്ചയും പണം ലഭിക്കും. അതേസമയം നിരവധി ജീവനക്കാര്‍ മാര്‍ച്ച് പകുതി മുതല്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതായും കമ്പനി അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications