ഞെട്ടലോടെയാണ് ഇന്ത്യൻ വ്യവസായ ലോകം കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യയുടെ വാർത്ത കേട്ടത്. ആരും പ്രതീക്ഷിക്കാത്ത മരണം. വളരെ സന്തോഷത്തോടെ ജീവിച്ച ഒരു വ്യവസായി എന്തിനാണ് പെട്ടെന്ന് ഒരുദിവസം മരണം തിരഞ്ഞെടുത്തത്..? എന്നാൽ റോയിയുടെ ആത്മഹത്യ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും എല്ലാം പ്ലാൻ ചെയ്തിരുന്നു എന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വിദേശത്തെ വ്യവസായങ്ങൾ തിരിച്ചടി നേരിട്ടിരുന്നു. അതോടൊപ്പം ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു എന്നും സൂചയുണ്ട്.
മരണ കാരണം പറഞ്ഞ് ആത്മഹത്യാക്കുറിപ്പ്
മരണത്തിന് മുമ്പ് സി ജെ റോയ് തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചു. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെക്കുറിച്ച് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ആദായനികുതി വകുപ്പിന്‍റെ പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആണോ കൊച്ചിയിൽ നാളെ വിളിച്ച വാർത്താസമ്മേളനം കുടുംബം നീട്ടി വെച്ചത് എന്ന് വ്യക്തമല്ല.
അന്വേഷണം തുടരുന്നു
റോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ആസ്ഥാന ഓഫീസിൽ ഇന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. സി ജെ റോയ് ബംഗളൂരുവിൽ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും.
ബാലിസ്റ്റിക്സ് ടീമുകൾ ആയുധം പരിശോധിച്ചുവരികയാണ്. ക്യാബിനിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായ ടിഎ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സിനിമയും ക്രിക്കറ്റും പ്രിയം
2007-ൽ ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി മ്യൂസിക് ഷോയിലെ വിജയിക്ക് ഒരു കോടി രൂപയുടെ അപ്പാർട്ട്മെന്റ് സമ്മാനമായി നൽകിയതോടെയാണ് റോയിയെ ജനങ്ങൾ കൂടുതലായി അറിയുന്നത്. നിരവധി സീസണുകളിൽ വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഗ്രൂപ്പ്, ഈ വർഷത്തെ ബിഗ് ബോസ് മലയാളത്തിലെ വിജയിക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകി. 2012-ൽ മോഹൻലാൽ അഭിനയിച്ച കാസനോവ്വ എന്ന ചിത്രത്തിലൂടെ സിനിമയുടെ നിർമ്മാണ രംഗത്തും കോൺഫിഡന്‍റ് ഗ്രൂപ്പായിരുന്നു.
2021-ൽ, മോഹൻലാൽ, മഞ്ജു വാരിയർ, കീർത്തി സുരേഷ്, അർജുൻ സർജ, സുനിൽ ഷെട്ടി എന്നിവർ അഭിനയിച്ച ചരിത്ര മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം സഹനിർമ്മാതാവാവും റോയി ആരിയുന്നു. സുരേഷ് ഗോപി അഭിനയിച്ച മെയ് ഹൂം മൂസ (2022), രംഗപ്പ ഹോഗ്ബിറ്റ്ന, ക്രേസി ലോക, രാധന ഗന്ധ തുടങ്ങിയ കന്നഡ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.
2013-14 സീസണിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനെയും 2016 ഐസിസി ലോകകപ്പിൽ ശ്രീലങ്കൻ ടീമിനെയും പിന്തുണച്ചുകൊണ്ട് ഗ്രൂപ്പ് ആഗോള സ്പോൺസർഷിപ്പുകളിലേക്കും കടന്നു. 2022 ൽ, ദുബായ്, സിംഗപ്പൂർ, ഇന്ത്യ എന്നിവിടങ്ങളിൽ പതിപ്പുകളുള്ള ഒരു അന്താരാഷ്ട്ര സിനിമാ അവാർഡ് ദാന ചടങ്ങ് അവർ സ്പോൺസർ ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
