കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കന്‍ എക്സ്പ്രസില്‍ (അമെക്സ്) ജോലി ചെയ്യുന്ന 26 -കാരനായ കൊമേഴ്സ് ബിരുദധാരി കഴിഞ്ഞയാഴ്ച ജോലിയില്‍ നിന്ന് പെട്ടെന്ന് പുറത്താക്കപ്പെട്ടു. കൊവിഡ് 19 മഹാമാരി ബിസിനസില്‍ ബാധിച്ചതിനെത്തുടര്‍ന്ന് അമെക്സ് ജീവനക്കാരെ വെട്ടിക്കുറച്ചതിനാലാണ് ജോലി നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് അദ്ദേഹത്തോട് ഔട്ടസോഴ്സിംഗ് കമ്പനിയായ ടെലിപെര്ഫോര്മെന്സ് പറഞ്ഞ വിശദീകരണം. ആയതിനാല്‍, അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനി ആവശ്യമില്ലെന്ന് അദ്ദേഹത്തെ മെയ് 14 -ന് അറിയിച്ചു.
ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റീട്ടേയില്‍, ഇ-കൊമേഴ്സ് ഉള്‍പ്പടെയുള്ള കമ്പനികള്‍ പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട ആയിരക്കണക്കിന് കരാര്‍ ജീവനക്കാരില്‍ തെക്കന്‍ ദില്ലി നിവാസിയും ഉള്‍പ്പെടുന്നു. 'പല ക്ലയന്റുകളും അവരുടെ ബിസിനസുകള്‍ നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ക്ക് ജോലികള്‍ അയക്കുന്നത് നിര്‍ത്തി, സേവനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഡിമാന്‍ഡ് കുറയുന്നതിനാല്‍ ഭാവി അനിശ്ചിതത്വത്തിലായ നിരവധി ഉദ്യോഗസ്ഥരുണ്ട്. അവര്‍ ജീവനക്കാരെ ഗണ്യമായി കുറയ്ക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയാണ്,' തന്റെ ബിസിനസ് യൂണിറ്റ് എച്ച്ആര്‍ ടീമില്‍ നിന്ന് അയച്ച കത്ത് ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

ശമ്പളം പുനക്രമീകരിക്കുന്നു
നോട്ടീസ് പിരീയഡിന് പകരമായി അദ്ദേഹത്തിന് 30 ദിവസത്തെ ശമ്പളമാവും ലഭിക്കുക. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിലെ വരുമാനമുള്ള ഏക അംഗമായ അദ്ദേഹത്തിന്റെ പ്രതിമാസ ടേക്ക്-ഹോം വേതനമെന്നത് 20,000 രൂപയായിരുന്നു. 'അമെക്സ് ഇന്ത്യയില്‍ അതിന്റെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ഒന്നിലധികം ബാഹ്യ പങ്കാളികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഈ ഇടപെടലുകളുടെ തോത് ഞങ്ങളുടെ ബിസിനസ് പദ്ധതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. എന്നിരുന്നാലും, 2020-ല്‍ ഞങ്ങളുടെ ജീവനക്കാരുടെ കൊവിഡ് 19 അനുബന്ധ പിരിച്ചുവിടലുകള്‍ക്ക് അമെക്സ് പ്രതിജ്ഞാബദ്ധമാണ്,' കമ്പനി വക്താവ് ഇമെയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കി.
എന്നാല്‍, പ്രസ്താവനയോടുള്ള ചോദ്യങ്ങളോട് ടെലിപെര്ഫോര്മെന്സ് പ്രതികരിച്ചില്ല. മുകളില്‍ സൂചിപ്പച്ചതുപോലുള്ള മേഖലകളില്‍ ലക്ഷക്കണക്കിന് കരാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. മിക്കപ്പോഴും അവര്‍ ഫീല്‍ഡ് വര്‍ക്കുകളില്‍ ഏര്‍പ്പെടുന്നു, ക്ലയന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. വൈറസ് വ്യാപനം രൂക്ഷമായതിനാല്‍ ശാരീരിക ഇടപെടലുകള്‍ കുറഞ്ഞതുമൂലം ഇവരില്‍ പലരെയും പുറത്താക്കുകയാണ് കമ്പനികള്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications