ഫോബ്‌സിന്റെ സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും ആമസോൺ ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് ബെസോസ് ഒന്നാമതെത്തി. കൊറോണ വൈറസ് മഹാമാരി തന്റെ ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് തിരിച്ചടിയായതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റാങ്കിംഗ് കുറഞ്ഞു. എന്നിരുന്നാലും ഫോബ്‌സ് 400 പട്ടികയിലെ മൊത്തം സമ്പത്ത് റെക്കോർഡ് നിരക്കാ 3.2 ട്രില്യൺ ഡോളറായി ഉയർന്നു.
അമേരിക്കയിലെ സമ്പന്നർ
കൊറോണ പ്രതിസന്ധികൾക്കിടയിലും സമ്പന്നരായ അമേരിക്കക്കാർ മികച്ച പ്രകടനം തുടരുകയാണ്. പകർച്ചവ്യാധി സമ്പദ്‌വ്യവസ്ഥയെ തകർത്തതിനെ തുടർന്ന് ഫെബ്രുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ 11 ദശലക്ഷം ജോലികൾ കുറവാണ് ഇപ്പോൾ. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന രീതി വ്യാപകമായി മാറിയതോടെ സൂം വീഡിയോ കമ്മ്യൂണിക്കേഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ പട്ടികയിൽ പുതുമുഖങ്ങളായ 18 പേരിൽ ഒരാളായി മാറി. 11 ബില്യൺ ഡോളർ ആസ്തിയാണ് ഇയാൾക്കുള്ളത്.
ട്രംപ് പിന്തള്ളപ്പെട്ടു
ട്രംപിന്റെ റാങ്കിംഗ് കഴിഞ്ഞ വർഷത്തെ 275 ൽ നിന്ന് 352-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 3.1 ബില്യൺ ഡോളറിൽ നിന്ന് അദ്ദേഹത്തിന്റെ ആസ്തി 2.5 ബില്യൺ ഡോളറായി കുറഞ്ഞു. പകർച്ചവ്യാധിയുടെ സമയത്ത് ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ നേരിട്ട പ്രതിസന്ധിയാണ് നഷ്ടത്തിന് കാരണം. തന്റെ നികുതി രേഖകൾ പുറത്തുവിടാൻ ട്രംപ് വിസമ്മതിച്ചു.
ഫോബ്സ് പട്ടിക
രാജ്യത്തെ സമ്പന്നരെ കണ്ടെത്താനുള്ള മാർഗമായി വാർഷിക പട്ടിക സഹായകമാകുമെന്ന് ഫോബ്‌സിലെ അസിസ്റ്റന്റ് മാനേജിംഗ് എഡിറ്റർ കെറി ഡോലൻ റോയിട്ടേഴ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു സമൂഹമെന്ന നിലയിൽ, ഏറ്റവും വലിയ കമ്പനികൾക്ക് പിന്നിൽ ആരാണെന്നും അവരുടെ പണം ഉപയോഗിച്ച് അവർ എന്താണ് ചെയ്യുന്നതെന്നും നാമെല്ലാവരും അറിയണമെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
