എടിഎമ്മുകളിൽ നിന്നുള്ള പണം പിൻവലിക്കൽ ഏപ്രിലിൽ 50% കുറഞ്ഞതായി റിപ്പോർട്ട്. ഏപ്രിലിൽ രാജ്യത്ത് മുഴുവൻ ദിവസങ്ങളിലും ലോക്ക്ഡൌൺ ആയിരുന്നു. മാർച്ചിൽ എടിഎം പിൻവലിക്കൽ 2.51 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 1.28 ലക്ഷം കോടി രൂപയായി കുറഞ്ഞതായി റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ രാജ്യത്തെ എടിഎമ്മുകളിൽ നിന്ന് 2.86 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു.
ലോക്ക്ഡൌൺ
എടിഎമ്മിൽ മാത്രമല്ല മറ്റെല്ലാ പേയ്‌മെന്റ് സൂചകങ്ങളിലും മുൻ മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ മൂല്യത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ലോക്ക്ഡൌൺ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ചെലുത്തിയ സ്വാധീനത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഇടപാടുകളെ ബാധിക്കുന്ന തരത്തിലുള്ള ഗതാഗത നിയന്ത്രണങ്ങൾ കൂടാതെ, പണലഭ്യത കുറവ് ഇവയൊക്കെ പിൻവലിക്കൽ കുറയാൻ പ്രധാന കാരണങ്ങളായി.
ബാങ്ക് എടിഎം ഇടപാട്
മാർച്ച് അവസാന ആഴ്ച്ചയിലും ഏപ്രിലിൽ മുഴുവനും എടിഎം ഇടപാടുകൾ വൻതോതിൽ ഇടിഞ്ഞതായി ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസിന്റെ ക്യാഷ് ബിസിനസ് എംഡിയും സിഇഒയുമായ റുസ്തം ഇറാനി പറഞ്ഞു. ബാങ്ക് എടിഎമ്മുകളിൽ 40-55% വരെയാണ് ഇടിവ്. ആളുകൾക്ക് പുറത്തു പോകാൻ കഴിയാത്തതും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ആളുകൾ പണം ലാഭിക്കാൻ ശ്രമിക്കുന്നതുമാണ് പിൻവലിക്കൽ കുറയാൻ കാരണമെന്നും ഇറാനി പറഞ്ഞു.
എടിഎം അറ്റകുറ്റപ്പണി
ലോക്ക്ഡൌൺ സമയത്ത് എഞ്ചിനീയർമാരുടെ യാത്രകൾക്കും നിയന്ത്രണമുണ്ടായിരുന്നതിനാൽ എടിഎം അറ്റകുറ്റപ്പണികളെയും ബാധിച്ചിട്ടുണ്ടെന്നും ഇറാനി കൂട്ടിച്ചേർത്തു. എടിഎമ്മുകളിൽ പോയി പണം ലോഡ് ചെയ്യണം. കേടുപാടുകൾ സംഭവിച്ച എടിഎമ്മുകൾ ശരിയാക്കാനും കഴിഞ്ഞിട്ടില്ല. അതിനാൽ, അറ്റകുറ്റപ്പണികൾക്ക് കാലതാമസം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പേയ്‌മെന്റുകൾ
മൊബൈൽ വാലറ്റുകൾ പോലുള്ള ഡിജിറ്റൽ പണമിടപാടുകളും ഗണ്യമായി കുറഞ്ഞു. റിസർവ് ബാങ്ക് (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇടപാടുകളുടെ എണ്ണം ഏപ്രിലിൽ 8,693 കോടി രൂപയായാണ് കുറഞ്ഞത്. മാർച്ചിൽ ഇത് 13,111 കോടി രൂപയായിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
