ജനക്കൂട്ടം കുറയ്ക്കുന്നതിനും കൊറോണ വൈറസ് പടരാതിരിക്കുന്നതിനുമായി രാജ്യത്തെ 250 സ്റ്റേഷനുകളിലായി ഇന്ത്യൻ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തി. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്കോട്ട്, ഭാവ് നഗർ എന്നിവിടങ്ങളിലെ വെസ്റ്റേൺ റെയിൽവേയുടെ 6 ഡിവിഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയർത്തിയത്. ഇതനുസരിച്ച് 250 ഓളം സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക്
കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി. നിരക്ക് വർദ്ധനവ് റെയിൽവേയുടെ പ്രാദേശിക ഭരണകൂടമാണ് നടത്തുന്നത്. ഇതുവരെ വെസ്റ്റേൺ റെയിൽവേയും സെൻട്രൽ റെയിൽവേയുമാണ് ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.
എസി കോച്ചിലെ പുതപ്പുകൾ
ചൊവ്വാഴ്ച സിഎസ്‌എംടി, താനെ, ദാദർ, കല്യാൺ റെയിൽവേ സ്റ്റേഷനുകളിൽ വോളണ്ടറി ഇൻഫ്രാറെഡ് തെർമോമീറ്റർ പരിശോധനയും ആരംഭിച്ചിരുന്നു. എസി കോച്ചുകളിലെ എല്ലാ കർട്ടനുകളും നീക്കം ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പുതപ്പുകളുടെ സേവനം ഒഴിവാക്കാനും റെയിൽവേ ബോർഡ് ജനറൽ, സോണൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ നിർദ്ദേശം
കുറഞ്ഞ എസി താപനില 24-25 ഡിഗ്രി സെൽഷ്യസിൽ സജ്ജീകരിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ കഴുകിയ ബെഡ് ഷീറ്റുകൾ സൂക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പുതപ്പുകൾ കഴുകി ഉണക്കി വൃത്തിയുള്ളതും ഉണങ്ങിയതുമായ സംഭരണ കേന്ദ്രത്തിൽ സൂക്ഷിക്കാനാണ് റെയിൽവേ നിർദ്ദേശം. കഴുകിയ പുതപ്പ് പായ്ക്കറ്റുകളിലാക്കിയാകും ആവശ്യക്കാർക്ക് നൽകുക. നിലവിലുള്ള നിര്‍ദേശപ്രകാരം കോച്ചുകളിലെ തിരശ്ശീലകളും പുതപ്പുകളും ഓരോ യാത്രക്ക് ശേഷവും കഴുകാറില്ല. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കോച്ചുകളില്‍ നിന്ന് എത്രയും പെട്ടെന്ന് തിരശ്ശീലകളും പുതപ്പുകളും നീക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു.
കോച്ചുകൾ വൃത്തിയാക്കും
ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യവും സ്പര്‍ശിക്കുന്ന കൈപ്പിടികള്‍, കൊളുത്ത്, സീറ്റ് ഗാര്‍ഡ്, സ്നാക്ക് ട്രേ, വിന്‍ഡോ ഗ്ലാസ്, വിന്‍ഡോ ഗ്രില്‍, ബോട്ടില്‍ ഹോള്‍ഡര്‍, അപ്പര്‍ ബെര്‍ത്തിലേക്കുളള പടികള്‍, ഇലക്ട്രിക് സ്വിച്ചുകള്‍, ചാര്‍ജ് പോയിന്റുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും നിര്‍ദേശമുണ്ട്. ഡോര്‍വേയും ഗാങ്‌വേയും ചൂടുവെള്ളമുപയോഗിച്ച് കഴുകും. യാത്രക്കാര്‍ക്കായി ലിക്വിഡ് സോപ്പുകളും നാപ്കിന്‍ റോളുകളും അണുനാശിനികളും ഹൗസ്‌കീപ്പിങ് ജീവനക്കാര്‍ വിതരണം ചെയ്യും. ചുമ, ജലദോഷം എന്നിവയുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
