കൊറോണ വൈറസ് വ്യാഴാഴ്ച അമേരിക്കയിൽ വീണ്ടും പല ഭാഗത്തും റിപ്പോർട്ട് ചെയ്തു. നാല് പുതിയ സംസ്ഥാനങ്ങളിൽ കൂടി കൊറോണ വ്യാപിച്ചു തുടങ്ങി. കൊളറാഡോ, മേരിലാൻഡ്, ടെന്നസി, ടെക്സസ്, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ 57 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു.
കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നതിനെ തുടർന്ന് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, എന്നാൽ വെല്ലുവിളി നേരിടുമെന്നും പ്രതിസന്ധികൾ തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കത്തിൽ ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ അമേരിക്കയിൽ കൊറോണ വ്യാപിക്കുന്നത് പരിമിതപ്പെടുത്താൻ സഹായിച്ചുവെന്ന് ട്രംപ് ആവർത്തിച്ചു.

കോവിഡ് -19 എന്ന പേരിലറിയപ്പെടുന്ന കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ ലോകമെമ്പാടുമുള്ള കണക്ക് 93800 ആണ്. ഇതിൽ 3100 പേർ രോഗബാധയിൽ മരണപ്പെട്ടു. അമേരിക്കയിൽ വാഷിംഗ്ടണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 21-നാണ് വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഏതാണ്ട് 61 ഓളം രാജ്യങ്ങളിലായി കൊറോണ വൈറസ് പടര്ന്നുപിടിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
