കൊറോണ വൈറസ് പ്രതിസന്ധി: പണത്തെക്കുറിച്ച് ടെൻഷൻ വേണ്ട, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെ ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ആശങ്കാകുലരാണ്. നിരവധി വ്യവസായങ്ങൾ‌ അവരുടെ ഉൽ‌പാദനങ്ങൾ‌ നിർത്തി വയ്ക്കുകയും പൂർ‌ണ്ണമായി അടച്ചു പൂട്ടുകയും ചെയ്തതിനാൽ വിപണികൾ‌ കുത്തനെ ഇടിഞ്ഞു. ഇതുപോലുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ സംരക്ഷിക്കാം? കൊറോണ വൈറസ് ഭീഷണികൾക്കിടയിൽ നിങ്ങളുടെ പോർട്ട്‌ഫോളിയോ സംരംക്ഷിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ പരിശോധിക്കാം.

 

പരിഭ്രാന്തി വേണ്ട

പരിഭ്രാന്തി വേണ്ട

പണം നിക്ഷേപിക്കുമ്പോൾ, നിങ്ങൾക്ക് ഒരിക്കലും ക്ഷമ നഷ്ടപ്പെടരുത്. പരിഭ്രാന്തരായി തീരുമാനങ്ങൾ എടുക്കുമ്പോൾ ആളുകൾക്ക് പലപ്പോഴും പണം നഷ്‌ടപ്പെടും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും അതിന് അനുസരിച്ച് നിക്ഷേപം നടത്തുകയും ചെയ്യുക. അധികാരികളിൽ നിന്നുള്ള സുരക്ഷാ നിർദ്ദേശങ്ങൾ നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവുമായി ബന്ധപ്പെടുക.

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം

മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപ പദ്ധതികൾ വിപണി അസ്ഥിരമാകുമ്പോഴും മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗങ്ങളിലൊന്നാണ്. കൊറോണ വൈറസ് ആഘാതം കാരണം, ഇക്വിറ്റി മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. മാർക്കറ്റ് ഏത് തലത്തിലാണ് താഴുന്നത് എന്ന് കണക്കാക്കുന്നത് എളുപ്പമല്ല. അതിനാൽ, ഈ സാഹചര്യത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എസ്ഐപി ആണ്. ഇതുവഴി നിങ്ങളുടെ പോര്ട്ട്ഫോളിയോയിലേക്ക് തവണകളായാണ് നിക്ഷേപം നടത്തുന്നത്. കൂടാതെ കുറച്ച് മാസത്തേക്ക് മാർക്കറ്റ് താഴ്ന്ന നിലയിലാണെങ്കിലും, വളരെ കുറഞ്ഞ വിലയ്ക്ക് യൂണിറ്റുകൾ വാങ്ങാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. വിപണി നേട്ടത്തിലാകുമ്പോൾ നിങ്ങളുടെ പോർട്ട്ഫോളിയോ വേഗത്തിൽ ലാഭത്തിലേക്ക് എത്തിയേക്കാം.

ദീർഘകാല നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ദീർഘകാല നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങളുടെ നിക്ഷേപ കാലാവധി കൂടുമ്പോൾ നിക്ഷേപങ്ങളുടെ അപകടസാധ്യതകൾ ലഘൂകരിക്കാനും പണപ്പെരുപ്പത്തെ മറികടന്ന് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും കൂടുതൽ വരുമാനം നേടാനും സാധിക്കും. ദീർഘകാല ലക്ഷ്യങ്ങൾ സാധാരണയായി വലുപ്പത്തിൽ വലുതാണ്, അതിനാൽ കൂടുതൽ ശ്രദ്ധയും സ്ഥിരതയും ആവശ്യമാണ്. ഒരു പ്രത്യേക നിക്ഷേപം വീണ്ടെടുക്കില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നത് വളരെ പ്രയാസകരമാക്കുമെന്ന് തോന്നുകയാണെങ്കിൽ, അതിനനുസരിച്ച് നിങ്ങളുടെ പോർട്ട്‌ഫോളിയോ വീണ്ടും സന്തുലിതമാക്കാനോ താരതമ്യേന കുറഞ്ഞ അപകടസാധ്യതകളുള്ള ഉപകരണങ്ങളിലേക്ക് നീങ്ങാനോ ശ്രമിക്കുക. ഉദാഹരണത്തിന്, സ്മോൾ ക്യാപ് നിക്ഷേപങ്ങൾ കുറയ്ക്കുകയും ലാർജ് ക്യാപ് നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം.

സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപിക്കുക

സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപിക്കുക

വിപണി സാഹചര്യം എന്തുതന്നെയായാലും, നിങ്ങളുടെ നിക്ഷേപങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ളതായിരിക്കണം. കൊറോണ വൈറസ് വ്യാപനത്തിനിടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മാറിയിട്ടുണ്ടോ? ഇല്ലെങ്കിൽ, കൃത്യസമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി നിക്ഷേപം തുടരുക തന്നെ ചെയ്യുക. കൊറോണ എന്ന ആരോഗ്യ പ്രതിസന്ധിയെ ലോകം എത്ര വേഗത്തിലും ഫലപ്രദമായും മറികടക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെങ്കിലും, പരിഭ്രാന്തി ഒരു പ്രശ്‌നത്തിനും പരിഹാരം കാണില്ലെന്ന് ഓർക്കുക. നിങ്ങളുടെ അനുഭവങ്ങൾ പ്രയോഗിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള സമയമാണിത്. നിക്ഷേപത്തിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

English summary

Coronavirus Crisis: What Do Investors Need to Do? | കൊറോണ വൈറസ് പ്രതിസന്ധി: പണത്തെക്കുറിച്ച് ടെൻഷൻ വേണ്ട, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

With the World Health Organization (WHO) announcing the coronavirus as a global epidemic, people around the world are worried about their health and wealth. Markets fell sharply as many industries stopped their production and shut down completely. How can you protect your investments in situations like this? Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X