കൊറോണ വൈറസ് ഭീതിയിൽ ലോകമെമ്പാടുമുള്ള നിരവധി ഫ്ലൈറ്റുകൾ സര്‍വീസുകള്‍ റദ്ദാക്കുകയോ ചിലത് വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസും ഇപ്പോൾ ജീവനക്കാരോട് സ്വമേധയാ അവധിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് അതിവേഗം പടരുന്നതിനാലാണ് അവധി എടുക്കാൻ കമ്പനി കാരിയർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വൈറസ് ഭീതിയിൽ ഇറാൻ, ബഹ്റൈൻ, ചൈന എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളും എമിറേറ്റ്സ് റദ്ദാക്കിയിരുന്നു.
ഒരു മാസത്തേക്കാണ് അവധിയിൽ പോവാൻ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളമില്ലാത്ത അവധിയായിരിക്കും ഇത്. ഈ കാര്യങ്ങൾ കാണിച്ച് ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാല്‍ അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാര്‍ക്കുണ്ടെന്നും കമ്പനി അറിയിച്ചു. മാര്‍ച്ച് മാസം പകുതിയോടെയാണ് വിമാനക്കമ്പനി ജീവനക്കാരോട് അവധി എടുക്കാമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ 21,000 ക്യാബിന് ക്രൂ ജീവനക്കാരും നാലായിരം പൈലറ്റുമാരുമായി, ഒരു ലക്ഷത്തോളം ജീവനക്കാരാണ്, എമിറേറ്റ്സിന് കീഴില്‍ ജോലി ചെയ്യുന്നത്.

വിവിധ ലോക രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ എമിറേറ്റ്സ് ഉള്‍പ്പടെയുള്ള ഗള്‍ഫിലെ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന കമ്പനികൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചതും രോഗ ഭീതിയാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതുമാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാൻ പല കമ്പനികളും നിർബന്ധിതരാവുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
