കൊറോണ ഭീതി; ഉപഭോക്താക്കൾക്കായി 500ഓളം സേവനങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിക്കൊണ്ട് ഐസിഐസിഐ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. അക്കൗണ്ട് ആരംഭിക്കൽ തുടങ്ങി 500ഓളം സേവനങ്ങൾ നൽകുന്ന 'ഐസിഐസിഐ സ്റ്റാക്ക്’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഈ സൗകര്യം ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലും മൊബൈൽ പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഒറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ ഇത് ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

ഐസിഐസിഐ സ്റ്റാക്കിൽ എന്തെല്ലാം സേവനങ്ങൾ ലഭ്യമാകും?

ഐസിഐസിഐ സ്റ്റാക്കിൽ എന്തെല്ലാം സേവനങ്ങൾ ലഭ്യമാകും?

ഉപഭോക്താക്കളുടെ ഒട്ടുമിക്ക ബാങ്കിംഗ് ആവശ്യങ്ങളും ഇതിൽ ലഭ്യമാകും. സേവിംഗ് അക്കൗണ്ടും കറന്റ് അക്കൗണ്ടും ഉൾപ്പെടെയുള്ള ഡിജിറ്റൽ അക്കൗണ്ട് ആരംഭിക്കൽ. പേഴ്‌സണൽ ലോണുകൾ, ഭവന വായ്‌പകൾ, കാർ വായ്‌പകൾ, ബിസിനസ് വായ്‌പകൾ, ക്രെഡിറ്റ് കാർഡുകൾ വായ്‌പകൾ ഉൾപ്പെടെയുള്ള വായ്‌പ സൗകര്യം. ഓവർ ഡ്രാഫ്‌റ്റിംഗ് സൗകര്യം. യുപിഐ, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്ന ബിൽ പേയ്മെന്റുകൾ പോലുള്ള ഡിജിറ്റൽ പേയ്‌മെറ്റുകൾ നടത്താം. എഫ്‌ഡി, പിപിഎഫ്, എൻ‌പി‌എസ് എന്നിവ പോലെയുള്ള നിക്ഷേപങ്ങൾ നടത്താം. ടേം, ഹെൽത്ത് ഇൻഷുറൻസ് തുടങ്ങി 500 ഓളം സേവനങ്ങൾ ഇതിൽ ലഭ്യമാകും.

ഡിജിറ്റൽ ബാങ്കിംഗ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപയോക്താക്കൾക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് എല്ലാ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലായിരുന്നു ഞങ്ങൾ. എന്നാൽ കൊറോണ വൈറസ് രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ ആശ്വാസമായി ഇതിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി സേവനങ്ങൾ വിപുലമാക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനുപ് ബാഗ്ചി പറഞ്ഞു.

യെസ് ബാങ്കിന്റെ എടിഎമ്മുകളും നെറ്റ്ബാങ്കിംഗ് സേവനങ്ങളും ഇന്ന് രണ്ടര മണിക്കൂര്‍ സ്തംഭിക്കുംയെസ് ബാങ്കിന്റെ എടിഎമ്മുകളും നെറ്റ്ബാങ്കിംഗ് സേവനങ്ങളും ഇന്ന് രണ്ടര മണിക്കൂര്‍ സ്തംഭിക്കും

ഐസിഐസിഐ സ്റ്റാക്കിൽ ലഭ്യമായ മറ്റ് പ്രധാന സേവനങ്ങൾ ഇവയാണ്:

ഐസിഐസിഐ സ്റ്റാക്കിൽ ലഭ്യമായ മറ്റ് പ്രധാന സേവനങ്ങൾ ഇവയാണ്:

അക്കൗണ്ട് സ്റ്റാക്ക്: എഫ്‌ഡി, പിപിഎഫ് ഉൾക്കൊള്ളുന്ന ഡിജിറ്റൽ സേവിംഗ്സ് അക്കൗങ്ങുകൾ പെട്ടെന്ന് തന്നെ തുറക്കാം. കൂടാതെ സാലറി അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയും ഐസിഐസിഐ സ്റ്റാക്ക് വഴി തുറക്കാവുന്നതാണ്.

പേയ്‌മെന്റ് സ്റ്റാക്ക്: യുപിഐ, ക്യുആർ സ്‌കാൻ ആൻഡ് പേ, മർച്ചന്റ് സെറ്റിൽമെന്റ്, കസ്റ്റമർ ക്യാഷ്‌ബാക്ക്, റീഫണ്ട് ഇടപാടുകൾ, ഈസി പേ, മർച്ചന്റ് ആപ്പ് എന്നിവ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റുകളും പേ ഔട്ട് സേവനങ്ങളും ഇതിൽ ലഭിക്കും.

എന്താണ് ക്ഷാമബത്ത? പെൻഷൻകാരെ ബാധിക്കുന്നത് എങ്ങനെ?എന്താണ് ക്ഷാമബത്ത? പെൻഷൻകാരെ ബാധിക്കുന്നത് എങ്ങനെ?

 

ലോൺ സ്റ്റാക്ക്

ലോൺ സ്റ്റാക്ക്: പേഴ്‌സണൽ ലോണുകൾ, ഭവന വായ്‌പകൾ, കാർ വായ്‌പകൾ, ബിസിനസ് വായ്‌പകൾ ഉൾപ്പെടെയുള്ള വായ്‌പ സൗകര്യം. ക്രെഡിറ്റ് കാർഡ് വായ്‌പകൾ, ഭവന വായ്‌പ ടോപ്പ് അപ്പ്, എന്നീ സൗകര്യങ്ങളും ഐസിഐസിഐ സ്റ്റാക്കിൽ ലഭിക്കും.

ഇൻവെസ്റ്റ്‌മെന്റ് സ്റ്റാക്ക്: ഇതിൽ എഫ്‌ഡി, ആർ‌ഡി, എസ്‌ഐ‌പി, പി‌പി‌എഫ്, എൻ‌പി‌എസ് പോലുള്ള തൽക്ഷണ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ലൈഫ് ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, പ്രതിമാസ വരുമാന പദ്ധതി അല്ലെങ്കിൽ എസ്‌ഐപി നിക്ഷേപം എന്നിവയുൾപ്പെടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

 

English summary

കൊറോണ ഭീതി; ഉപഭോക്താക്കൾക്കായി 500ഓളം സേവനങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിക്കൊണ്ട് ഐസിഐസിഐ ബാങ്ക് | Coronavirus; ICICI Bank provides over 500 services to its customers on icici stack

Coronavirus; ICICI Bank provides over 500 services to its customers on icici stack
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X