കൊറോണ ഭീതി, 200 കോടി ഡോളര്‍ നഷ്ടത്തില്‍ കണ്ണുംനട്ട് സ്മാര്‍ട്‌ഫോണ്‍ വിപണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ഭീതി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ശക്തമായി അലയടിക്കുകയാണ്. 200 കോടി ഡോളര്‍ നഷ്ടം വിപണിയില്‍ തൂങ്ങിയാടുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി മാര്‍ച്ചില്‍ വില്‍പ്പന തീരെ നടന്നില്ല. കാരണം കൊറോണ ഭീതിയും ലോക്ക് ഡൗണും തന്നെ. രാജ്യമെങ്ങും ഉത്പാദനവും ചരക്കുനീക്കവും സ്തംഭിച്ചു നില്‍ക്കുകയാണ്. ഈ അവസരത്തില്‍ ഏപ്രിലിലും സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പനച്ചിത്രം ദാരുണമായിരിക്കുമെന്ന് പ്രമുഖ റിസര്‍ച്ച് കമ്പനിയായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു.

കൊറോണ ഭീതി, 200 കോടി ഡോളര്‍ നഷ്ടത്തില്‍ കണ്ണുംനട്ട് സ്മാര്‍ട്‌ഫോണ്‍ വിപണി

മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി മൂന്നു ശതമാനം ഇടിവിലാണ് 2019-20 സാമ്പത്തിക വര്‍ഷം സ്മാര്‍ട്‌ഫോണ്‍ വിപണി അവസാനിപ്പിച്ചത്. മുന്‍വര്‍ഷം 158 ദശലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നടന്നയിടത്ത് ഇത്തവണ വില്‍പ്പന 153 ദശലക്ഷം യൂണിറ്റ് മാത്രം.

മാര്‍ച്ചില്‍ 27 ശതമാനം ഇടിവാണ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പ്രതീക്ഷിക്കുന്നത്. രാജ്യം പൂര്‍ണമായി അടച്ചുപൂട്ടിയ നിലയ്ക്ക് ഏപ്രിലിലെ നഷ്ടക്കണക്കുകള്‍ 60 ശതമാനം തൊടാന്‍ സാധ്യതയേറെ. ലോക്ക് ഡൗണ്‍ കാലയളവില്‍ മാത്രം 200 കോടി ഡോളര്‍ നഷ്ടം സ്മാര്‍ട്‌ഫോണ്‍ വിപണിക്ക് സംഭവിക്കുമെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ പ്രവചനം.

Most Read:കൊറോണ ഭീതിയില്‍ നടുവൊടിഞ്ഞ് വാഹന വിപണി, നിലതെറ്റി മാരുതിയും ടാറ്റയുംMost Read:കൊറോണ ഭീതിയില്‍ നടുവൊടിഞ്ഞ് വാഹന വിപണി, നിലതെറ്റി മാരുതിയും ടാറ്റയും

ലോക്ക് ഡൗണ്‍ രാജ്യത്തെ വിതരണ ശൃഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വരുംമാസങ്ങളിലെ വരുമാനത്തില്‍ ഇതു പ്രതഫലിക്കും, റിപ്പോര്‍ട്ട് പറയുന്നു. ഡിമാന്‍ഡ് കുത്തനെ കുറയുമെന്നതാണ് സ്മാര്‍ട്‌ഫോണ്‍ വിപണി നേരിടാന്‍ പോകുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ലോക്ക് ഡൗണിന് ശേഷം ജനങ്ങള്‍ സമ്പാദ്യത്തെ കുറിച്ചായിരിക്കും ചിന്തിക്കുക. ഈ അവസരത്തില്‍ പുതിയ സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പന ദുഷ്‌കരമാവും, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യപാദം മുതല്‍ക്കെ രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഡിസംബറില്‍ ചൈനയിലെ വൂഹാനില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സ്മാര്‍ട്‌ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതിയെ ബാധിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് മാര്‍ച്ച് 24 -ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ ചരക്കുനീക്കവും ഉത്പാദനവും ഇന്ത്യയില്‍ സ്തംഭിച്ചു. എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം മുതല്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ പ്രതീക്ഷ.

Read more about: sales വിൽപ്പന
English summary

കൊറോണ ഭീതി, 200 കോടി ഡോളര്‍ നഷ്ടത്തില്‍ കണ്ണുംനട്ട് സ്മാര്‍ട്‌ഫോണ്‍ വിപണി

Smartphone Sales To Face Huge Slump Due To Coronavirus Scare. Read in Malayalam.
Story first published: Friday, April 3, 2020, 19:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X