യാത്രക്കാരില്ല; ഇന്ത്യൻ റെയിൽ‌വേ ഏപ്രിൽ 1 വരെയുള്ള 85ഓളം ട്രെയിനുകൾ റദ്ദാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് കൊറോണ വൈറസ് ഭീതി നിലനിൽക്കെ, വിവിധ റൂട്ടുകളിൽ ഓടുന്ന 85ഓളം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. കോവിഡ് 19 പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. കേരളത്തില്‍ നിന്ന് വേളാങ്കണ്ണി, ചെന്നൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നു വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

സെൻ‌ട്രൽ‌ റെയിൽ‌വേ 23 ട്രെയിനുകളാണ് റദ്ദാക്കിയത്, തുടർന്ന്‌ സൗത്ത് സെൻ‌ട്രൽ‌ റെയിൽ‌വേ 29 ട്രെയിനുകകളും വെസ്റ്റേൺ‌ റെയിൽ‌വേ 10 ട്രെയിനുക‌ളും നോർത്തേൺ‌ റെയിൽ‌വേ 5 ട്രെയിനുകളും‌, നോർ‌ത്ത് വെസ്റ്റേൺ‌ റെയിൽ‌വേ 4 ട്രെയിനുകളും‌, ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ 5 ട്രെയിനുകകളും‌, സൗത്ത് ഈസ്റ്റേൺ‌ റെയിൽ‌വേ 9 ട്രെയിനുകകളും‌ റദ്ദാക്കുകയായിരുന്നു.

ഇനി സ്വർണം വാങ്ങി കാശ് കളിഞ്ഞിട്ട് കാര്യമില്ല, കാരണമെന്ത്?ഇനി സ്വർണം വാങ്ങി കാശ് കളിഞ്ഞിട്ട് കാര്യമില്ല, കാരണമെന്ത്?

യാത്രക്കാരില്ല; ഇന്ത്യൻ റെയിൽ‌വേ ഏപ്രിൽ 1 വരെയുള്ള 85ഓളം ട്രെയിനുകൾ റദ്ദാക്കി

പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് 10 രൂപയിൽ നിന്ന് 50 രൂപയാക്കി.

റെയിൽ‌വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്‌ക്കാനും ആളുകൾ കൂട്ടം കൂടുന്നത് തടയാനും ഇന്ത്യൻ റെയിൽവേ 250-ലധികം സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് 10 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തി. സ്റ്റേഷനുകളിലെ അനാവശ്യമായ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള താൽക്കാലിക നടപടിയാണിത്. വലിയ തിരക്കുകളുള്ള പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് 50 രൂപയായി ഉയർത്താൻ റെയിൽ‌വേ ബോർഡ് എല്ലാ ഡി‌ആർ‌എമ്മിനോടും ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില 50 രൂപയായി ഉയർത്തി.

മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്‌കോട്ട്, ഭാവ്‌നഗർ എന്നിവിടങ്ങളിലെ റെയിൽ‌വേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടി‌ക്കറ്റ് നിരക്ക് 50 രൂപയായി വെസ്റ്റേൺ റെയിൽ‌വേ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ ബീഹാറിലെ 10 സ്റ്റേഷനുകളിലും സെൻട്രൽ റെയിൽ‌വേ 174 സ്റ്റേഷനുകളിലുമാണ് പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില വർധിപ്പിച്ചിട്ടുള്ളത്.

ഓഹരി വിപണി: നിഫ്റ്റി 8,500 ന് താഴെ, സെൻസെക്സ് 29000ന് താഴെ, സ്വകാര്യ ബാങ്കുകൾക്ക് കനത്ത നഷ്ടംഓഹരി വിപണി: നിഫ്റ്റി 8,500 ന് താഴെ, സെൻസെക്സ് 29000ന് താഴെ, സ്വകാര്യ ബാങ്കുകൾക്ക് കനത്ത നഷ്ടം

മറ്റ് നിർദ്ദേശങ്ങൾ

ദിവസേനെ ആയിരക്കണക്കിന് യാത്രക്കാര്‍ സ്പര്‍ശിക്കുന്ന കോച്ചിന്റെ കൈപ്പിടികള്‍, കൊളുത്ത്, സീറ്റ് ഗാര്‍ഡ്, സ്നാക്ക് ട്രേ, വിന്‍ഡോ ഗ്ലാസ്, വിന്‍ഡോ ഗ്രില്‍, ബോട്ടില്‍ ഹോള്‍ഡര്‍, അപ്പര്‍ ബെര്‍ത്തിലേക്കുളള പടികള്‍, ഇലക്ട്രിക് സ്വിച്ചുകള്‍, ചാര്‍ജ് പോയിന്റുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാൻ നിര്‍ദേശമുണ്ട്. യാത്രക്കാര്‍ക്കായി ലിക്വിഡ് സോപ്പുകളും നാപ്കിന്‍ റോളുകളും അണുനാശിനികളും ഹൗസ്‌കീപ്പിങ് ജീവനക്കാര്‍ വിതരണം ചെയ്യും. ചുമ, ജലദോഷം എന്നിവയുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

Read more about: coronavirus railway
English summary

യാത്രക്കാരില്ല; ഇന്ത്യൻ റെയിൽ‌വേ ഏപ്രിൽ 1 വരെയുള്ള 85ഓളം ട്രെയിനുകൾ റദ്ദാക്കി | coronavirus: Indian Railways cancels about 85 trains till April 1

coronavirus: Indian Railways cancels about 85 trains till April 1
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X