ലോക്ക്ഡൌണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വദേശത്തെത്തിക്കാനുള്ള പ്രത്യേക ട്രെയിൻ സർവ്വീസിന് തുടക്കമായി. ഹൈദരാബാദിലെ ലിംഗമ്പള്ളിയിൽ നിന്ന് 1,200 ഓളം കുടിയേറ്റ തൊഴിലാളികളുമായി ട്രെയിൻ വെള്ളിയാഴ്ച രാവിലെ ജാർഖണ്ഡിലേയ്ക്ക് തിരിച്ചു. രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കെ കുടിയേറ്റക്കാരെ കയറ്റാനുള്ള ആദ്യ ട്രെയിനാണിതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ നിന്നും ട്രെയിൽ
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന്‍ സർവ്വീസ് ആരംഭിച്ചു. ആലുവയില്‍ നിന്നും ഭുവനേശ്വര്‍ വരെയാണ് ട്രെയിന്‍. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോവുക. പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ഒഡീഷ തൊഴിലാളികളെയാണ് ഇന്ന് കൊണ്ടുപോകുക. ഇതിനായുള്ള പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകൾ നടത്തും.
കുടുങ്ങിയവർക്ക് ആശ്വാസം
കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, വിനോദസഞ്ചാരികൾ, തീർഥാടകർ, മറ്റ് വ്യക്തികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്രകൾ ആരംഭിക്കാൻ കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. രാജ്യത്താകമാനം 10 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ഇന്ത്യൻ റെയിൽവേയോട് അഭ്യർത്ഥിച്ചിരുന്നു.
സുരക്ഷിതത്വം
യാത്രക്കാരെ മുൻകൂട്ടി പരിശോധിക്കുകയും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതടക്കം ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിച്ചതായി റെയിൽവേ അറിയിച്ചു. മാരകമായ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സർക്കാർ മാർച്ച് 25 മുതൽ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും പിന്നീട് കൊറോണ വൈറസ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടുകയുമായിരുന്നു.
പാസഞ്ചർ ട്രെയിനുകൾ
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ മാർച്ച് 22 മുതൽ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എന്നാൽ ചരക്ക് ട്രെയിനുകളും അവശ്യവസ്തുക്കൾ വഹിക്കുന്ന പ്രത്യേക ട്രെയിനുകളും സർവ്വീസ് നടത്തുന്നുണ്ട്. അന്തർ സംസ്ഥാന യാത്രകൾക്ക് കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
