കൊറോണ വൈറസ് പടര്‍ന്നു പിടിക്കന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഫോം സംവിധാനമൊരുക്കി ട്വിറ്റർ. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനിക്ക് ലോകമെമ്പാടുമായി 35 ലധികം ഓഫീസുകളുണ്ട്. ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ സ്ഥലങ്ങളിലെ ട്വിറ്റർ ഓഫീസുകളിൽ സർക്കാർ നിയന്ത്രണങ്ങൾ കാരണം ഇതിനകം തന്നെ വര്‍ക്ക് ഫ്രം ഫോം നിർബന്ധമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ലോകത്താകമാനമുള്ള കമ്പനികൾ കനത്ത ജാഗ്രതയിലാണ്. പല കമ്പനികളും ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഫോം നിർദ്ദേശിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനി അധികൃതൽ നേരത്തെ തന്നെ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഫോം നിർദ്ദേശിച്ചിരുന്നു. കൊറോണ വൈറസ് പടരുന്നത് തടയാൻ മിക്ക രാജ്യങ്ങളും ഇവന്റുകൾ പോലുള്ള ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം നടക്കാനിരുന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വലിയ ഇവന്റുകളും റദ്ദാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ നടത്താനിരുന്ന ഗൂഗിൾ ഐ/ഒ ഡവലപ്പർ കോൺഫറൻസും ജൂണിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള ഇ3 ഗെയിമിംഗ് എക്സ്പോയും റദ്ദാക്കിയിട്ടുണ്ട്.

പ്രാദേശിക, സംസ്ഥാന അധികാരികളും വലിയ ജനക്കൂട്ടത്തിന് നിരോധനം ഏർപ്പെടുത്തുന്നുണ്ട്. ദേശീയ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ ഈ സീസൺ താൽക്കാലികമായി നിർത്തിവച്ചു. കേരളത്തിലും ആളുകൾ കൂടുന്ന പരിപാടികൾക്ക് നിയന്ത്രണമുണ്ട്. കൊറോണ പടര്‍ന്നു പിടിക്കന്ന സാഹചര്യത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കും ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഫോം സംവിധാനമൊരുക്കിയിട്ടുണ്ട്. വിവാഹം പോലുള്ള നേരത്തെ നിശ്ചയിച്ച അത്യാവശ്യ ചടങ്ങുകൾ ലളിതമായി നടത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് മീറ്റിംഗുകളും ഓഫീസ് സന്ദര്‍ശനങ്ങളും മറ്റും ഒഴിവാക്കി പല കമ്പനികളും 'മീറ്റിംഗ്‌സ് ഫ്രം ഹോം' ഓപ്‌ഷനുകൾ പിന്തുടരുകയാണ് ഇപ്പോൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
