കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ 25 ദശലക്ഷം തൊഴിലുകളെ നേരിട്ട് ബാധിക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന. 2008-2009 കാലയളവില്‍ ലോകം സാക്ഷ്യം വഹിച്ച തരത്തിലൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒരു ഏകോപനമുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും സംഘടന മുന്നറിയിപ്പ് നല്കി. കോവിഡ് 19 ആന്‍ഡ് ദി വേള്‍ഡ് ഓഫ് വര്‍ക്ക്; ഇംപാക്ട് ആന്‍ഡ് റെസ്പോണ്‍സ് എന്ന് തലക്കെട്ടില്‍ സംഘടന പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഏകോപിതമായ അടിയന്തര നടപടികള്‍ ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മൂന്ന് പ്രധാന നിര്ദേശങ്ങളാ്ണ് സംഘടന മുന്നോട്ട് വെക്കുന്നത്.
1. തൊഴില്‍ ഇടങ്ങളില്‍ തൊഴിലാളികള്‍ സംരക്ഷിക്കപ്പെടണം
2. സമ്പദ്വ്യവസ്ഥയെയും തൊഴിലിനെയും ഉത്തേജിപ്പിക്കുക
3. ജോലികളെയും വരുമാനത്തെയും പിന്തുണയ്ക്കുക
ഈ നടപടികള്‍ക്കൊപ്പം സാമൂഹിക സംരക്ഷണം വ്യാപിപ്പിക്കുക, തൊഴില്‍ നിലനിര്‍ത്താന്‍ സഹായിക്കുക, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളെ സാമ്പത്തിക നികുതി ഇളവില്‍ ഉള്‍പ്പെടുത്തുക എന്നീ കാര്യങ്ങളും സംഘടന ആവശ്യപ്പെടുന്നു. ആഗോള ജിഡിപി വളര്‍ച്ചയില്‍ കൊറോണ വൈറസ് കാരണമുള്ള വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായും ഐഎല്‍ഒ പറയുന്നു.

2008-2009 കാലയളവിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള തൊഴിലില്ലായ്മ നിരക്ക് 22 ദശലക്ഷം വര്‍ധിച്ചു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകരാജ്യങ്ങളില്‍ പടര്‍ന്നതോടെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ സമയം കുറഞ്ഞു. നിരവധി ഐടി സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നല്കി. പലരും ജീവനക്കാരോട് ശമ്പള രഹിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ഇതുവഴി തൊഴിലാളികളുടെ വേതനം കുറഞ്ഞതായും ഇതും തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ആഗോള ആരോഗ്യ പ്രതിസന്ധി മാത്രമല്ല വലിയ തോതിലുള്ള തൊഴില്‍ സാമ്പത്തിക പ്രതിസന്ധി കൂടിയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. 2008ല്‍, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനായി ലോകം ഒരു ഐക്യമുന്നണി രൂപീകരിച്ചു. ഇതുവഴി മോശം അവസ്ഥ ഒഴിവാക്കപ്പെട്ടു. അത്തരത്തിലുള്ള നേതൃത്വമാണ് ഇപ്പോള്‍ ആവശ്യമെന്ന് ഐഎല്‍ഒയുടെ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
