രാജ്യമെമ്പാടും പടരുന്ന കൊറോണ വൈറസിനെതിരെ പോരാട്ടം ശക്തമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ്. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരെയും വെണ്ടര്‍മാരെയും വ്യാപാര പങ്കാളികളെയും സഹായിക്കാനായി 100 കോടി രൂപ സമാഹരിച്ചിരിക്കുകയാണ് കമ്പനി. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാദേശിക അധികാരികളെ സഹായിക്കുന്നതിനായി കമ്പനിയുടെ നിര്‍മാണ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സര്‍ക്കാരുകളുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ബിസിനസ്സ് തത്വങ്ങള്‍ക്കൊപ്പം മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സ്ഥാപനമെന്ന നിലയില്‍ നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ 100 കോടി രൂപ സ്വരൂപിച്ചതായി ഹീറോ മോട്ടോഴ്സ് ചെയര്മാന് പങ്കജ് എം മുഞ്ചല്‍ പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയും സഹായ വാഗ്ദാനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫാക്ടറികളില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതായി മഹീന്ദ്ര ചെയര്മാന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിനെയും സൈന്യത്തെയും സഹായിക്കാന്‍ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണ്.
ഇതിന്റെ ഭാഗമായി മഹീന്ദ്ര ഹോളിഡേയ്സിലെ റിസോര്‍ട്ടുകള്‍ താല്‍ക്കാലിക പരിചരണ സൗകര്യങ്ങള്‍ക്കായി നല്‍കും. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ചെറുകിട ബിസിനസുകാരെയും സ്വയംതൊഴിലാളികളെയും സഹായിക്കുന്നതിനായി ഒരു ഫണ്ട് സൃഷ്ടിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് സിഇഒ കൂടിയായ അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ വേദാന്ത റിസോഴ്സസ് ലിമിറ്റഡ് ചെയര്മാന് അനില്‍ അഗര്‍വാള്‍ നേരത്തെ 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.
ലോകമെമ്പാടും ദിനംപ്രതി പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ആപ്പിള്‍ സിഇഒ ടിം കുക്ക്, അലിബാബ സ്ഥാപകന്‍ ജാക്ക് മാ, ടെസ്ല സിഇഒ എലോണ്‍ മസ്ക് എന്നിവരുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍നിര സംഘടനകളെയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുമെന്ന് ഇവര്‍ ഇതിനോടകം പ്രതിജ്ഞ ചെയ്തു കഴിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
