ചെറിയ കാലം കൊണ്ട് വലിയ നേട്ടമാണോ ലക്ഷ്യം? ദീപാവലിക്ക് വാങ്ങാന്‍ പറ്റിയ 7 ക്രിപ്‌റ്റോകറന്‍സികള്‍

ഇന്ത്യയിലെ പുതുതലമുറ നിക്ഷേപകര്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പിന്നാലെയാണ്. സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ടുകളെക്കാളുപരി അതിവേഗം നേട്ടം സമര്‍പ്പിക്കുന്ന ഡിജിറ്റല്‍ ടോക്കണുകളിലാണ് യുവനിക്ഷേപകര്‍ക്ക് താത്പര്യം. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ മെഗാ സ്റ്റാറുകള്‍ കൂടി ഈ രംഗത്തു പ്രവേശിച്ചതോടെ ഇന്ത്യയില്‍ ക്രിപ്‌റ്റോ ജ്വരം പടര്‍ന്നുപിടിച്ചു.

ക്രിപ്റ്റോകറൻസികൾ

ക്രിപ്‌റ്റോകറന്‍സികളിലെ 'പൊന്നെന്ന്' അറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ 50 ലക്ഷം രൂപയ്ക്ക് അരികിലാണ് ചുവടുവെയ്ക്കുന്നത്. അതായത്, ഒരു ബിറ്റ്‌കോയിന്‍ വാങ്ങണമെങ്കില്‍ 50 ലക്ഷം രൂപ മുടക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍. ബിറ്റ്‌കോയിനൊപ്പം മറ്റു ക്രിപ്‌റ്റോകറന്‍സികളും ഉയര്‍ച്ചയുടെ പാതയിലാണ്. ഈ അവസരത്തില്‍ ഉത്സവകാലത്ത് വാങ്ങാന്‍ പറ്റിയ ചില ക്രിപ്‌റ്റോ കോയിനുകളെ ചുവടെ പരിചയപ്പെടാം. നിക്ഷേപ രംഗത്തുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങളാണ് പട്ടികയ്ക്ക് ആധാരം.

കോസ്‌മോസ് (ATOM)

കോസ്‌മോസ് (ATOM)

പരസ്പരപ്രവര്‍ത്തനക്ഷമത, സ്വതന്ത്ര ബ്ലോക്ക്‌ചെയിന്‍ ആശയങ്ങള്‍ മുറുക്കെപ്പിടിച്ചാണ് കോസ്‌മോസ് നിലകൊള്ളുന്നത്. എല്ലാ ബ്ലോക്ക്‌ചെയിനുകള്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയണമെന്ന് കോസ്‌മോസ് വാദിക്കുന്നു. അടിക്കടിയുള്ള പരിണാമങ്ങള്‍ കോസ്‌മോസിന്റെ ആവാസവ്യവസ്ഥയില്‍ സംഭവിക്കുന്നുണ്ട്. അടുത്തിടെ കോര്‍ ടീമിലുണ്ടായ മാറ്റം കോസ്‌മോസിന്റെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ വര്‍ധിപ്പിച്ചു. ക്രിപ്‌റ്റോ ഡോട്ട് കോം പോലുള്ള പ്രമുഖ പദ്ധതികളും ടെറ ലൂണ പോലുള്ള കോയിനുകളും കോസ്‌മോസിന്റെ ആവാസവ്യവസ്ഥയിലുണ്ട്.

വിപണി മൂല്യം

വ്യാഴാഴ്ച്ച 3,084.98 രൂപയിലാണ് കോസ്‌മോസ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,110 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,804.33 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്. 2016 -ല്‍ അവതരിച്ച കോസ്‌മോസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 7.5 ബില്യണ്‍ ഡോളറാണ്. പാരഡൈം, ബെയിന്‍ കാപിറ്റല്‍, വണ്‍കണ്‍ഫര്‍മേഷന്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ കോസ്‌മോസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

നിര്‍ദേശം: ഇഷാന്‍ അറോറ, പാര്‍ട്ണര്‍, ടൈക്ക് ബ്ലോക്ക് വെഞ്ച്വേഴ്‌സ്

ബിറ്റ്‌കോയിന്‍ (BTC)

ബിറ്റ്‌കോയിന്‍ (BTC)

ലോകത്തെ ആദ്യത്തെ വികേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. അതായത്, ഒരു കേന്ദ്ര സംവിധാനത്തിനും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കീഴിലല്ല ബിറ്റ്‌കോയിന്‍. ഉപയോക്താക്കള്‍ക്കാണ് ബിറ്റ്‌കോയിന്റെ പൂര്‍ണ നിയന്ത്രണം. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയും ക്രിപ്‌റ്റോഗ്രഫിയും ഉപയോഗിച്ചാണ് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തുന്നത്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയിലൂടെ ബിറ്റ്‌കോയിനും മറ്റു ക്രിപ്‌റ്റോകറന്‍സികളും വികേന്ദ്രീകൃത പെയ്‌മെന്റ് സാധ്യമാക്കുന്നു. ഇന്ന് 18 മില്യണില്‍പ്പരം ബിറ്റ്‌കോയിനുകള്‍ വിപണിയിലുണ്ട്. മൈക്രോസോഫ്റ്റ്, ഓവര്‍സ്‌റ്റോക്ക്, എടി ആന്‍ഡ് ടി പോലുള്ള പ്രമുഖ കമ്പനികള്‍ ബിറ്റ്‌കോയിന്‍ പെയ്‌മെന്റ് മാര്‍ഗമായി സ്വീകരിക്കുന്നുണ്ട്.

ഇടിഎഫുകൾ

ഇപ്പോള്‍ പുതുതായി രൂപംകൊള്ളുന്ന ബിറ്റ്‌കോയിന്‍ ഇടിഎഫുകളാണ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) ഡിജിറ്റല്‍ ടോക്കണിന്റെ മുന്നേറ്റത്തിന് വഴിതെളിക്കുന്നത്. വാല്‍ക്കൈറി, പ്രോഷെയര്‍സ്, വാനെക്ക് പോലുള്ള ബിറ്റ്‌കോയിന്‍ ഫ്യൂച്ചേഴ്‌സ് ഇടിഎഫുകള്‍ക്ക് യുഎസ് സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അനുമതി നല്‍കിക്കഴിഞ്ഞു. വ്യാഴാഴ്ച്ച 49.40 ലക്ഷം രൂപയിലാണ് ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ലക്ഷം രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 48.51 ലക്ഷം രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്.

നിര്‍ദേശം: ശരത് ചന്ദ്ര, ബ്ലോക്ക്‌ചെയിന്‍ & എമേര്‍ജിങ് ടെക്ക് ഇവാഞ്ചലിസ്റ്റ്

എന്‍ജിന്‍ കോയിന്‍ (ENJ)

എന്‍ജിന്‍ കോയിന്‍ (ENJ)

എന്‍എഫ്ടി (നോണ്‍ ഫംജിബിള്‍ ടോക്കണ്‍) ആവാസവ്യവസ്ഥയ്ക്ക് ശക്തമായ പിന്തുണ അര്‍പ്പിക്കുന്ന എന്‍ജിന്‍ കോയിന്‍, ഈ രംഗത്തെ സുപ്രധാന ഡിജിറ്റല്‍ ടോക്കണുകളില്‍ ഒന്നാണ്. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും എന്‍എഫ്ടി ടോക്കണുകളുടെ ഉപയോഗം എളുപ്പമാക്കുകയാണ് എന്‍ജിന്‍ കോയിന്‍ ഡെലവപ്പര്‍മാരുടെ ലക്ഷ്യം. വ്യാഴാഴ്ച്ച 221.50 രൂപയിലാണ് എന്‍ജിന്‍ കോയിന്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 234.49 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 215 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്.

നിര്‍ദേശം: ഇഷാന്‍ അറോറ, പാര്‍ട്ണര്‍, ടൈക്ക് ബ്ലോക്ക് വെഞ്ച്വേഴ്‌സ്

യുഎസ്ഡി കോയിന്‍ (USDC)

യുഎസ്ഡി കോയിന്‍ (USDC)

നെറ്റ്‌വര്‍ക്ക് ശൃഖലകളിലെ പെയ്‌മെന്റ് സെറ്റില്‍മെന്റുകള്‍ക്ക് വേണ്ടി സ്റ്റേബിള്‍കോയിനായ യുഎസ്ഡി കോയിനെയാണ് വിസാ പോലുള്ള മുന്‍നിര പെയ്‌മെന്റ് കമ്പനികള്‍ ആശ്രയിക്കുന്നത്. 70 മില്യണില്‍പ്പരമുള്ള മെര്‍ച്ചന്റ് ലോക്കേഷനുകളില്‍ വിസാ കമ്പനി യുഎസ്ഡി കോയിനുകള്‍ പെയ്‌മെന്റ് മാര്‍ഗമായി സ്വീകരിക്കുന്നുണ്ട്. കൂടുതല്‍ കമ്പനികള്‍ യുഎസ്ഡിസിയിലേക്ക് തിരിഞ്ഞാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഡിജിറ്റല്‍ ടോക്കണ്‍ പ്രൈസ് റാലി കുറിക്കും. വ്യാഴാഴ്ച്ച 0.996 ഡോളറിലാണ് യുഎസ്ഡി കോയിന്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 0.998 ഡോളര്‍ വരെയുള്ള ഉയര്‍ച്ചയ്ക്കും 0.980 ഡോളര്‍ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്.

നിര്‍ദേശം: ശരത് ചന്ദ്ര, ബ്ലോക്ക്‌ചെയിന്‍ & എമേര്‍ജിങ് ടെക്ക് ഇവാഞ്ചലിസ്റ്റ്

സോളാന (SOL)

സോളാന (SOL)

ക്രിപ്‌റ്റോ ലോകത്ത് അതിവേഗം വളരുന്ന ബ്ലോക്ക്‌ചെയിനുകളില്‍ ഒന്നാണ് സോളാന. ക്രിപ്‌റ്റോ നെറ്റ്‌വര്‍ക്കായ എഥീറിയത്തിന്റെ പ്രധാന എതിരാളി. അടുത്തകാലത്തായി ഒരുപാട് സ്ഥാപന നിക്ഷേപകര്‍ സോളാനയില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുവരുന്നുണ്ട്. വിഖ്യാത എഫ്ടിഎക്‌സ് എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ സാം ബാങ്ക്മാന്‍-ഫ്രിയഡിന്റെ പരസ്യ പിന്തുണ സോളാനയ്ക്കുണ്ട്.

നിലവില്‍ ലോകത്തെ ഏറ്റവും വേഗമേറിയ ബ്ലോക്ക്‌ചെയിന്‍ കൂടിയാണ് സോളാന. ഔദ്യോഗിക വെബ്‌സൈറ്റ് നല്‍കുന്ന വിവരം പ്രകാരം സോളാന ബ്ലോക്ക്‌ചെയിനില്‍ ഓരോ ഇടപാടിനുമുള്ള ശരാശരി ചിലവ് 0.00025 ഡോളറാണ്. വ്യാഴാഴ്ച്ച 18,815.23 രൂപയിലാണ് സോളാന വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,599 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 17,600 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്.

നിര്‍ദേശം: ഇഷാന്‍ അറോറ, പാര്‍ട്ണര്‍, ടൈക്ക് ബ്ലോക്ക് വെഞ്ച്വേഴ്‌സ്

പാക്‌സ് ഡോളര്‍ (USDP)

പാക്‌സ് ഡോളര്‍ (USDP)

വിപണി മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ സ്‌റ്റേബിള്‍കോയിനാണ് പാക്‌സോസ്. നോവി വാലറ്റ് പദ്ധതിക്കായി പാക്‌സ് ഡോളറിനെയാണ് ഫെയ്‌സ്ബുക്ക് തിരഞ്ഞെടുത്തത്. ക്രിപ്‌റ്റോ ആവാസവ്യവസ്ഥയ്ക്ക് പുറത്ത് കണ്‍സ്യൂമര്‍ വാലറ്റില്‍ ഉടനടി ലഭ്യമാകുന്ന ആദ്യത്തെ സ്റ്റേബിള്‍കോയിനും പാക്‌സ് ഡോളര്‍ തന്നെ.

കണ്‍സ്യൂമര്‍ ഫൈനാന്‍സ് രംഗത്ത് സ്റ്റേബിള്‍കോയിനുകള്‍ വിപ്ലവം രചിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. വ്യാഴാഴ്ച്ച 0.998 ഡോളറിലാണ് പാക്‌സ് ഡോളര്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ഡോളര്‍ വരെയുള്ള ഉയര്‍ച്ചയ്ക്കും 0.991 ഡോളര്‍ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്.

നിര്‍ദേശം: ശരത് ചന്ദ്ര, ബ്ലോക്ക്‌ചെയിന്‍ & എമേര്‍ജിങ് ടെക്ക് ഇവാഞ്ചലിസ്റ്റ്

എഫ്ടിഎക്‌സ് ടോക്കണ്‍ (FTT)

എഫ്ടിഎക്‌സ് ടോക്കണ്‍ (FTT)

സാം ബാങ്ക്മാന്‍-ഫ്രിയഡും അലമേഡ റിസര്‍ച്ചും സ്ഥാപിച്ച എഫ്ടിഎക്‌സ് എക്‌സ്‌ചേഞ്ചിലെ കോയിനാണിത്. ക്രിപ്‌റ്റോ നിക്ഷേപങ്ങളിലൂടെ വന്‍നേട്ടം കയ്യടക്കിയ ബാങ്ക്മാന്‍-ഫ്രിയഡ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ക്യാംപയിന് ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കിയ രണ്ടാമത്തെ വ്യക്തിയാണ്. ട്രേഡര്‍മാര്‍ക്ക് വേണ്ടി ട്രേഡര്‍മാര്‍ സ്ഥാപിച്ച എക്‌സ്‌ചേഞ്ചെന്നാണ് എഫ്ടിഎക്‌സ് അറിയപ്പെടുന്നത്. ദീര്‍ഘകാല നിക്ഷേപത്തിനാണ് എഫ്ടിഎക്‌സ് ടോക്കണ്‍ കൂടുതല്‍ അനുയോജ്യം.

അടുത്തകാലത്തായി വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളില്‍ നിന്നും ഉയര്‍ന്ന തുക സമാഹരിക്കാന്‍ ടോക്കണിന് സാധിച്ചിട്ടുണ്ട്. ടോം ബ്രാഡി പോലുള്ള സെലിബ്രിറ്റികളുടെ പിന്തുണയും എഫ്ടിഎക്‌സിന്റെ താരത്തിളക്കത്തിന് കാരണമാവുന്നുണ്ട്. വ്യാഴാഴ്ച്ച 4,872 രൂപയിലാണ് എഫ്ടിടി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,000 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4,750 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്.

നിര്‍ദേശം: ഇഷാന്‍ അറോറ, പാര്‍ട്ണര്‍, ടൈക്ക് ബ്ലോക്ക് വെഞ്ച്വേഴ്‌സ്‌

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X