കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഐടി കമ്പനിയായ കോഗ്നിസന്റ് ഏപ്രില്‍ മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നല്‍കുമെന്ന് അറിയിച്ചു. കമ്പനിയുടെ ഇന്ത്യയിലെയും ഫിലിപ്പീന്‍സിലെയും അസോസിയേറ്റ് തലത്തിലുള്ള ജീവനക്കാര്‍ക്കായിരിക്കും ഇത് ലഭിക്കുകയെന്ന് കോഗ്നിസന്റ് സിഇഒ ബ്രയാന്‍ ഹംഫ്രീസ് ജീവനക്കാര്ക്കയച്ച് കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലെ 1,30,000 കോഗ്നിസന്റ് ജീവനക്കാര്‍ക്ക് ഈ നിക്കം പ്രയോജനം ചെയ്യും. ഏപ്രില്‍ മാസത്തെ ശമ്പളത്തിലാവും വര്‍ദ്ധനവ് നല്‍കുകയെന്നും ആവശ്യമെങ്കില്‍ തുടര്‍മാസങ്ങളില്‍ അവലോകനം ചെയ്ത് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും യുഎസ് ആസ്ഥാനമായുള്ള കോഗ്നിസന്റ് അറിയിച്ചു.
ജീവനക്കാരെയും അവരുടെ കുടുംബത്തെയും ബാധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന വേളയിലും കമ്പനിയുടെ ക്ലയന്റുകള്‍ക്ക് നല്കുന്ന സേവനത്തില്‍ ജീവനക്കാര്‍ പുലര്‍ത്തുന്ന അര്‍പ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു. വൈറസ് പൊട്ടിപ്പുറപ്പെട്ടത് വ്യവസായിക ഡിമാന്‍ഡിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ കമ്പനിയുടെ ഓഫ്ഷോര്‍ ഡെലിവറി ടീമുകളില്‍ ഭൂരിഭാഗത്തിനും പുതിയ ലാപ്ടോപ്പുകള് നല്കി, ഡെസ്ക്ടോപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അവ ജീവനക്കാരുടെ വീടുകളിലേക്കും മാറ്റുകയുണ്ടായി.

എല്ലാ ക്ലയന്റ് അനുമതികളും സുരക്ഷാ പ്രോട്ടോക്കോളുകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് അധിക ബാന്‍ഡ്വിഡ്ത്ത് കണക്റ്റിവിറ്റിയും എയര്‍ കാര്‍ഡുകള്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയെന്നും ഹംഫ്രീസ് വ്യക്തമാക്കി. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍, കമ്പനിയ്ക്ക് വിദൂരമായി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഫിലിപ്പീന്സാകട്ടെ ദേശീയ അടിയന്തരാവസ്ഥയിലാണ്. ഈ ശ്രമങ്ങളെയെല്ലാം കമ്പനി പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐടി വമ്പനായ കോഗ്നിസന്റിന് ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അവരില്‍ മൂന്നില്‍ രണ്ട് വിഭാഗവും (1,30,000) പുതിയ നീക്കത്തിന്റെ ഗുണം പ്രതീക്ഷിക്കുന്നു. ഈ വിഷമഘട്ടത്തില്‍ സമൂഹത്തെ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നത് തുടരുന്നതിന് കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രതിബദ്ധത ഔപചാരികമാക്കുകയാണെന്നും കമ്പനി പരാമര്‍ശിച്ചു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications