കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മിക്ക ഇന്‍ഷുറര്‍മാരും കൊവിഡ് 19 നിര്‍ദിഷ്ട പോളിസികള്‍ ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന ചില ഇന്‍ഷുറന്‍സ് കമ്പനികളില്‍ റെലിഗെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഡിജിറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു. എന്നാല്‍, ഒരു നിര്‍ദിഷ്ട കൊവിഡ് 19 പദ്ധതി സ്വന്തമാക്കുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വാങ്ങുന്നതിന് തുല്യമാണോ? രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളും ഉപഭോക്താക്കളുടെ വ്യത്യസ്തവും വിവിധങ്ങളുമായ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് പോളിസിബസാറിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തലവന്‍ അമിത് ഛബ്ര അഭിപ്രായപ്പെടുന്നത്.
ഏതെങ്കിലും രോഗത്തില്‍ നിന്ന് സംരക്ഷണം നല്കുന്ന നഷ്ടപരിഹാര പദ്ധതികളാണ് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍. വൈദ്യ ചികത്സയിലെ ഉയര്‍ന്ന ചെലവും ഗുരുതരമായ രോഗങ്ങളുടെ (ക്യാന്‍സര്‍, ഹൃദയ, കരള്‍ രോഗങ്ങള്‍) വര്‍ദ്ധിച്ചുവരുന്ന പ്രവണത കണക്കിലെടുക്കുമ്പോള്‍, കൊറോണയില്‍ നിന്നോ അല്ലെങ്കില്‍ ഒരു വ്യക്തിയ്ക്ക് ഉണ്ടായേക്കാവുന്ന മറ്റേതെങ്കിലും രോഗങ്ങളില്‍ നിന്നോ പരിരക്ഷിക്കാന്‍ ഓരോ പ്രായത്തിലും ഒരാള്‍ക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും ഇന്‍ഷ്വര്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയില്‍ ചിലത് സ്ഥിര ആനുകൂല്യ പദ്ധതികളാണ്.

ഒരാള്‍ക്ക് വൈറസ് രോഗനിര്‍ണയം നടത്തിയാല്‍ ഒറ്റത്തവണ ആനുകൂല്യം ലഭിക്കും. ഈ ആരോഗ്യ പരിരക്ഷകള്‍ക്ക് ഏകദേശം 2,000 രൂപയും രണ്ട് ലക്ഷം രൂപ അഷ്വേര്‍ഡിന് നികുതിയും ചെലവാകും. ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പദ്ധതികളാണ് ചില കൊവിഡ് 19 പോളിസികള്‍. അത്തരം പോളിസികള്‍, കൊവിഡ് 19 മൂലം ഉപഭോക്താവിനുണ്ടായ ആശുപത്രി ചെലവുകള്‍ നികത്തും. നഷ്ടപരിഹാര പദ്ധതികള്‍ വില കുറഞ്ഞതും 50,000 രൂപ അഷ്വേര്‍ഡിന് 500 രൂപ ചെലവാകുന്നതുമാണ്. മിക്ക കൊവിഡ് 19 പദ്ധതികള്‍ക്കും ഏകദേശം 15 ദിവസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. എന്നിരുന്നാലും, കൊവിഡ് നിര്‍ദിഷ്ട പദ്ധതികള്‍ നിശ്ചിത ആനുകൂല്യ പദ്ധതികളാണെന്നും ഇത് കൊവിഡ് ചികിത്സയ്ക്കും വരുമാന നഷ്ടത്തിനും എതിരായി ഉപഭോക്താവിനെ പരിരക്ഷിക്കും.
അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ ആഡ്-ഓണ്‍ ആയി കൊവിഡ് 19 നിര്‍ദിഷ്ട സ്ഥിര ആനുകൂല്യ പദ്ധതികള്‍ ഒരാള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇവ കൂടുതലും ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സാണ്. അതിനാല്‍, തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാര്‍ക്കായി ഈ ആരോഗ്യ പരിരക്ഷകള്‍ വാങ്ങാം. ലോക്ക് ഡൗണിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ എല്ലാ തൊഴിലുടമകള്‍ക്കും അവരുടെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് ഐആര്‍ഡിഎഐയുടെ നിര്‍ദേശത്തില്‍ അടുത്തിടെ നിര്‍ബന്ധമാക്കിയിരുന്നു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications