ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിലുടനീളമുള്ള എല്ലാ നിര്‍മ്മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഹീറോ മോട്ടോര്‍ കോര്‍പ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഗ്ലോബല്‍ പാര്‍ട്സ് സെന്റര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ ഉടനീളമുള്ള നിര്‍മ്മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഹീറോ അറിയിച്ചു.

നിര്‍മാണ പ്ലാന്റുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഈ അടച്ചുപൂട്ടല്‍ ദിവസങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.ഈ പാദത്തിന്റെ ശേഷിക്കുന്ന സമയത്ത് ഉല്പാദന നഷ്ടം നികത്തുമെന്നും കമ്പനി പറയുന്നു. ഹ്രസ്വകാല അടച്ചുപൂട്ടലിന് ശേഷം എല്ലാ പ്ലാന്റുകളും നേരത്തേത് പോലെ പ്രവര്‍ത്തനമാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ 22 മുതല്‍ മേയ് ഒന്ന് വരെയാണ് അടച്ചുപൂട്ടലുണ്ടാകുക.
ഹീറോ മോട്ടോകോര്‍പ്പിന്റെ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളും ഇതിനകം വര്‍ക്ക് ഫ്രം ഹോം (ഡബ്ല്യുഎഫ്എച്ച്) മോഡിലാണ്, അവശ്യ സേവനങ്ങളുടെ തുടര്‍ച്ചയ്ക്കായി വളരെ പരിമിതമായ ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫീസുകളില്‍ എത്തുന്നുണ്ട്. ഹീറോ മോട്ടോകോര്‍പ്പിന് നിലവില്‍ ഇന്ത്യയില്‍ അഞ്ച് നിര്‍മാണ പ്ലാന്റുകളാണുള്ളത്. ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്), ധരുഹേര (ഹരിയാന), നീമ്രാന (രാജസ്ഥാന്), വഡോദര (ഗുജറാത്ത്), ഗുഡ്ഗാവ് (ഹരിയാന) എന്നിവിടങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications