ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുകയാണ്. ദിവസേന മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ ധനിക കുടുംബങ്ങള്‍ സ്വകാര്യ ജെറ്റ് ബുക്ക് ചെയ്ത് രാജ്യം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി. ആശുപത്രി കിടക്ക സൗകര്യം, മരുന്ന് ക്ഷാമം, ഒക്സിജന്‍ ലഭ്യത എന്നിവയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ രാജ്യത്തെ ധനികര്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി പ്രൈവറ്റ് ജെറ്റ് വിമാനങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയാണ്.

മിക്കവരും യുകെയിലേക്കാണ് യാത്ര തിരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായതോടെ യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ യുകെ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വിമാനങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എട്ട് വിമാനങ്ങളില്‍ നിരവധി വ്യവസായികളാണ് രാജ്യം വിട്ടത്.
എട്ട് വിമാനങ്ങളും ലണ്ടനിലെ ലൂടണ്‍ വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. മുംബൈയില്‍ നിന്ന് നാലും ദില്ലിയില്‍ നിന്ന് മൂന്നും അഹമ്മദാബദില്‍ നിന്നും ഒരു വിമാനവുമായി ലണ്ടനില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കാനഡ, ഹോങ്കോംഗ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി രംഗത്തെത്തിയിരുന്നു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications