ന്യൂഡല്‍ഹി: അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം പകരുന്നതിനായാണ് ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടനടി നൽകാൻ സർക്കാർ തീരുമാനിച്ചത്. 14 ലക്ഷത്തോളം നികുതിദായകർക്ക് ഇത് ഗുണം ചെയ്യുമെന്ന് ധനമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ആകെ 18,000 കോടി രൂപയുടെ റീഫണ്ടിനാണ് കേന്ദ്ര ധനമന്ത്രാലയം നിലവിൽ അനുമതി നല്‍കുന്നത്. കെട്ടിക്കിടക്കുന്ന ജിഎസ്‌ടി, കസ്റ്റം റീഫണ്ടുകളും കൊടുത്ത് തീര്‍ക്കാനും ഈ സാഹചര്യത്തിൽ തീരുമാനമായിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (പിഎം കെയേഴ്സ് ഫണ്ട്) സംഭാവന നൽകുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുക. 2018-19 സാമ്പത്തിക വർഷത്തെ ആധായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിതിനാൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നിങ്ങൾ നൽകുന്ന സംഭാവന നികുതി ഇളവിനായി സമര്‍പ്പിക്കാവുന്നതാണ്.

കോവിഡ് 19 നെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ എല്ലാ മേഖലയിലുമുള്ള ആളുകൾ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനാലാണ് പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ മാത്രമല്ല ഭാവിയിൽ ഉണ്ടാകുന്ന സമാന സാഹചര്യങ്ങളെ മറികടക്കാനും ഈ ഫണ്ടിലൂടെ കഴിയുമെന്നും, അതിനാൽ ഇതിലേക്ക് സംഭാവന ചെയ്യണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ഫണ്ട് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനകളുടെ ഒഴുക്കായിരുന്നു. ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും ബിസിനസുകാരും നിരവധി സ്ഥാപനങ്ങളുമെല്ലാം ഇതോടകം തന്നെ സംഭാവന നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) 2014-15 നും 2018-19 നും ഇടയിൽ ലഭിച്ച 2,119 കോടി രൂപയുടെ പൊതു സംഭാവനയേക്കാൾ മൂന്നിരട്ടിയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ടിലേക്ക് ലഭിച്ച സംഭാവന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
