കൊവിഡ് 19: വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയുമായി മല്ലിട്ട് ഐടി സേവന സ്ഥാപനങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി ഇന്ത്യയെ ഒരു പൂര്‍ണ ലോക്ക് ഡൗണ്‍ അവസ്ഥയിലേക്ക് നയിച്ചിരിക്കുകയാണ്. ഇതിനാല്‍, ലോകത്തിന്റെ ബാക്ക് ഓഫീസുകളായി പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും ഐടി സേവന സ്ഥാപനങ്ങളും നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയും ബിസിനസ് തുടര്‍ച്ച പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകാന്‍ പാടുപെടുകയാണ്. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ 1.3 ബില്യണ്‍ വരുന്ന ഇന്ത്യന്‍ ജനത, 21 ദിവസത്തേക്ക് വീട്ടില്‍ തന്നെയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ 500 -ലധികം വൈറസ് ബാധിത കേസുകളും ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോള്‍ സെന്ററുകള്‍

കോള്‍ സെന്ററുകള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സേവനങ്ങള്‍, ബിസിനസ് പ്രൊസസ്സ് ഓട്ടോമേഷന്‍ പോലുള്ള ബിസിനസ് സേവനങ്ങള്‍ നല്‍കുന്ന പല കമ്പനികളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി തയ്യാറായിട്ടില്ലെന്ന് വിവിധ കമ്പനികളിലെ ജീവനക്കാരുമായുള്ള അഭിമുഖത്തില്‍ വ്യക്തമാകുന്നു. കൊവിഡ് 19 പ്രതിസന്ധിക്കിടയില്‍ ഇന്ത്യയിലെ ഒരു ഷോപീസ് വ്യവസായത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇത് ഉയര്‍ത്തുന്നത്.

 ബിസിനസ്

സ്വന്തം ബിസിനസ് തുടര്‍ച്ച പദ്ധതി ആവിഷ്‌കരിക്കുന്നതിന് വ്യവസായം വെപ്രാളപ്പെടുകയാണെന്ന്, റിട്ടയേര്‍ഡ് ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും ഐടി സര്‍വീസസ് ലോബി ഗ്രൂപ്പിന്റെ മുന്‍ പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖര്‍ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ജീവനക്കാരുടെ അപേക്ഷ മാനേജര്‍മാര്‍ ആവര്‍ത്തിച്ച് നിരസിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ശേഷം ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ഉദ്യോഗസ്ഥരോട് വീട്ടില്‍ തുടരാന്‍ കമ്പനി നിര്‍ദേശിച്ചു, ബെംഗളൂരു ജെപി മോര്‍ഗന്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ പറയുന്നു.

സ്വർണ വില അഞ്ച് ദിവസത്തിന് ശേഷം കുത്തനെ ഇടിഞ്ഞു, ഇന്നത്തെ വില അറിയാംസ്വർണ വില അഞ്ച് ദിവസത്തിന് ശേഷം കുത്തനെ ഇടിഞ്ഞു, ഇന്നത്തെ വില അറിയാം

ചില സാഹചര്യങ്ങളില്‍,

ചില സാഹചര്യങ്ങളില്‍, ഓഫീസുകള്‍ക്ക് പുറത്തുള്ള സെന്‍സിറ്റിവ് പ്രൊജക്റ്റുകളില്‍ ജോലി ചെയ്യാന്‍ ജീവനക്കാരെ അനുവദിക്കുന്നതിന് മുമ്പ് കമ്പനികള്‍ ക്ലയന്റ് അനുമതി തേടേണ്ടതുണ്ട്. പാശ്ചാത്യ ക്ലയന്റുകളുടെ പതിവ് കമ്പ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ പരിഹാരങ്ങള്‍ നല്‍കി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെയും ഇന്‍ഫോസിസിന്റെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങള്‍ പ്രാധാന്യം നേടി. കാലക്രമേണ പല ആഗോള കമ്പനികളിലും അവര്‍ ഒരു പ്രധാന പങ്ക് വഹിക്കുകയുണ്ടായി. മഹാരാഷ്ട്രയില്‍ വൈറസ് പടരുന്നത് തടയാന്‍ സ്വകാര്യ കമ്പനി ജീവനക്കാര്‍ ഓഫീസുകളില്‍ പോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ജിയോയില്‍ കണ്ണുനട്ട് ഫെയ്‌സ്ബുക്ക്; 10% ഓഹരികള്‍ വാങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്ജിയോയില്‍ കണ്ണുനട്ട് ഫെയ്‌സ്ബുക്ക്; 10% ഓഹരികള്‍ വാങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഐടി കമ്പനികള്‍

ചില ഐടി കമ്പനികള്‍ ഉള്‍പ്പടെയുള്ള അവശ്യ സേവനങ്ങള്‍ക്ക് ഇതില്‍ നിന്നും ഇളവുകള്‍ നല്‍കി. ചൊവ്വാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയം അവശ്യ ഐടി സേവനങ്ങളെ ദേശീയ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ ഐടി, ഇ-കൊമേഴ്‌സ് എന്നില അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോബിയിംഗ് ഗ്രൂപ്പായ നാസ്‌കോം വ്യക്തമാക്കി.

Read more about: coronavirus company
English summary

കൊവിഡ് 19: വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയുമായി മല്ലിട്ട് ഐടി സേവന സ്ഥാപനങ്ങള്‍ | covid 19 indias it services firms struggle with work from home basis

covid 19 indias it services firms struggle with work from home basis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X