പ്രീമിയങ്ങൾ അടയ്‌ക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം കൊറോണ ഭീതിയിൽ തുടരുന്ന സാഹചര്യത്തിൽ, പോളിസി ഉടമകൾക്ക് പ്രീമിയങ്ങൾ അടയ്‌ക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഇൻഷൂറൻസ് കമ്പനികളോട് ഐആർഡിഎഐ ആവശ്യപ്പെട്ടു. മാർച്ച് മാസത്തെ പ്രീമിയം കുടിശ്ശികകൾ അടയ്‌ക്കേണ്ട കാലാവധിയാണ് നീട്ടി നൽകാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചത്. കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക്‌ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണിത്.


ഐആർഡിഎഐയുടെ മറ്റ് നിർദ്ദേശങ്ങൾ;

ഐആർഡിഎഐയുടെ മറ്റ് നിർദ്ദേശങ്ങൾ;

പോളിസി പ്രീമിയം 30 ദിവസം വരെ വൈകിയാൽ പോളിസി പുതുക്കൽ, ചാർജ്ജ് ഈടാക്കൽ പോലെയുള്ള നടപടികളൊന്നും ഇല്ലാതെ തന്നെ പ്രീമിയം പേയ്‌മെന്റുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ആരോഗ്യ ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല എല്ലാ പൊതു, സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളോടും അവരുടെ ഓഫീസുകളുടെ പ്രവർത്തനത്തെക്കുറിച്ചും പ്രീമിയം പേയ്‌മെന്റുകൾ, പുതുക്കൽ നടപടികൾ, ക്ലെയിം സെറ്റിൽമെന്റ്, പരാതികൾ സമർപ്പിക്കൽ എന്നീ കാര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ എടുത്ത ഇതര ക്രമീകരണങ്ങളെക്കുറിച്ചും അവരുടെ വെബ്‌സൈറ്റുകളിൽ കൃത്യമായി പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പോളിസി

ഓഫീസുകൾ പ്രവർത്തിക്കാത്ത സാഹചര്യങ്ങൾ (പൂർണ്ണമായോ ഭാഗികമായോ) ഉണ്ടെങ്കിൽ ആ കാര്യം പോളിസി ഉടമകളെ, ബ്രാഞ്ച് ഓഫീസുകളിൽ വെയ്‌ക്കുന്ന ഡിസ്പ്ലേ ബോർഡുകൾ അല്ലെങ്കിൽ ലഘുലേഖകൾ വഴിയോ എസ്എംഎസ്, ഇ-മെയിലുകൾ, പത്രക്കുറിപ്പ് എന്നിവ വഴിയോ അറിയിക്കാനും ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്.

കൊവിഡ് 19: ജീവനക്കാരുടെ വേതനം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രംകൊവിഡ് 19: ജീവനക്കാരുടെ വേതനം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം

എൽ‌ഐസി പ്രീമിയം പേയ്‌മെന്റുകൾ ഏപ്രിൽ 15 വരെ അടയ്‌ക്കാം

എൽ‌ഐസി പ്രീമിയം പേയ്‌മെന്റുകൾ ഏപ്രിൽ 15 വരെ അടയ്‌ക്കാം

കൊറോണ വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിനായി രാജ്യത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ പോളിസി ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും പോളിസി അടയ്‌ക്കുന്നതിലുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത്, സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷൂറൻസ് കമ്പനിയായ എൽഐസി, ഉപഭോക്താക്കളുടെ എല്ലാ പ്രീമിയം കുടിശ്ശികകളും അടയ്‌ക്കാനുള്ള സമയം ഏപ്രിൽ 15 വരെ നീട്ടി.

കൊറോണയെ നേരിടാൻ മുകേഷ് അംബാനിയുടെ മെഗാ പ്ലാൻ: സർക്കാരിനെ സഹായിക്കുന്നത് എങ്ങനെ?കൊറോണയെ നേരിടാൻ മുകേഷ് അംബാനിയുടെ മെഗാ പ്ലാൻ: സർക്കാരിനെ സഹായിക്കുന്നത് എങ്ങനെ?

കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകൾ

കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകൾ

കോവിഡ് ബാധിത പോളിസി ഉടമകൾക്കും അവരുടെ ആശ്രിതർക്കും ഉടനടി സഹായം നൽകുന്നതിന്, കോവിഡ്-19 സംബന്ധിച്ചുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയകൾ വേഗത്തിൽ പരിഹരിക്കാൻ ലൈഫ് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ‌ കോവിഡ്-19 ഡെത്ത് ക്ലെയിമുകൾ‌ അനുവദിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ‌ നൽകാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോ്ളിസി ഉടമകൾക്ക് ക്ലെയിമുകളെക്കുറിച്ച് മനസ്സിലാക്കാൻ ആരോഗ്യ ഇൻ‌ഷുറൻ‌സ് കരാറുകളും വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണം


.

English summary

പ്രീമിയങ്ങൾ അടയ്‌ക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ | Covid 19; IRDAI asks insurance companies to allow a month's time to pay premiums

Covid 19; IRDAI asks insurance companies to allow a month's time to pay premiums
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X