കൊറോണ വൈറസ് വ്യാപനം തടയാന്‍ അടുത്തിടെയാണ് പ്രധാനമന്ത്രി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഏപ്രില്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ഈ ലോക്ക് ഡൗണില്‍ ഓട്ടോ, ജെറ്റ് ഇന്ധനങ്ങളുടെ എക്സൈസ് തീരുവയില്‍ കനത്ത നഷ്ടമാണ് കേന്ദ്രം നേരിടാനിരിക്കുന്നത്. നിലവില്‍ അടിയന്തിര, അവശ്യ സേവനങ്ങള്‍ക്കായുള്ള വാഹനങ്ങളൊഴികെയുള്ളവ നിരത്തുകളില്‍ ഇറങ്ങുന്നില്ല. പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമാണ് (ലിറ്ററിന്) നിലവിലെ എക്സൈസ് തീരുവ. നിലവിലെ ലോക്ക് ഡൗണ്‍ സാഹചര്യം കണക്കിലെടുത്താല്‍ 21 ദിവസത്തെ കാലാവധി തീരുമ്പോള്‍ 16,000 കോടി രൂപവരെ നഷ്ടം നേരിടാന്‍ സാധ്യതയുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ശരാശരി 3.4 ബില്യണ്‍ ലിറ്റര്‍ പെട്രോളും 8.3 ബില്യണ്‍ ലിറ്റര്‍ ഡീസലും ഇന്ത്യ ഉപയോഗിച്ചു. ആഭ്യന്തര, അന്തര്‍ദേശീയ വിമാനയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍, വ്യോമയാന ടര്‍ബൈന്‍ ഇന്ധനത്തിന് എക്സൈസ് തീരുവയില്‍ നിന്നുള്ള നഷ്ടം അതിന്റെ വിലയുടെ 11 ശതമാനം ഈടാക്കുന്നു. പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്ക് മൂല്യവര്‍ദ്ധിത നികുതി ചുമത്തുന്നതിനാല്‍ സംസ്ഥാനങ്ങളും സമാനമായ നഷ്ടം നേരിടേണ്ടി വരും. ഉദാഹരണത്തിന്, ദില്ലിയില്‍ നിലവിലുള്ള വിലയ്ക്ക് പെട്രോള്‍ ലിറ്ററിന് 14.79 രൂപയും ഡീസല്‍ ലിറ്ററിന് 9.19 രൂപയും മൂല്യവര്‍ദ്ധിത നികുതി ഈടാക്കുന്നു.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചതും മൂലം ഇന്ധനി നികുതി വഴി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് സാരമായ തിരിച്ചടിയേറ്റു. ഈ മാസം തുടക്കത്തില്‍ പാര്‍ലമെന്റില്‍ പാസാക്കിയ 2020 ധനകാര്യ ബില്‍ ഭേദഗതിയില്‍, കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള പത്യേക അധിക എക്സൈസ് തീരുവയില്‍ ലിറ്ററിന് 8 രൂപ ചേര്‍ക്കുന്നതിന് മതിയായ ലെഗ്റൂം സൂക്ഷിച്ചിരുന്നുവെങ്കിലും ലോക്ക് ഡൗണ്‍ കാലയളില്‍ ഇന്ധന ഉപഭോഗം കുറഞ്ഞത് ഇതിന്റെ ഫലപ്രാപ്തിയെ ബാധിച്ചു. ഉപഭോഗം സാധാരണനിലയിലാണെങ്കില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നികുതി വരുമാനം ഉയര്‍ത്തുന്നതിനുള്ള എളുപ്പമാര്‍ഗം വാഗ്ദാനം ചെയ്യുന്നു.
സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഏകദേശം 30 ശതമാനം പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്നവയാണ്. ഫാക്ടറികള്‍ അടച്ചുപൂട്ടുകയും ഉപഭോക്തൃ ആവശ്യം താഴുകയും ചെയ്യുന്നതിനാല്‍ മാര്‍ച്ച്, ജൂണ്‍ പാദങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ കുറയാന്‍ സാധ്യത കാണുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 4.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഏറ്റവും വേഗത കുറഞ്ഞ വളര്‍ച്ച കൂടിയാണിത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications