മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. കൊവിഡ് വ്യാപിച്ചതോടെ പല സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക മേഖലയ്ക്ക് ഇത് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഇന്ത്യയിലെ വന്‍കിട ഇലട്രാണിക്സ് ബ്രാന്‍ഡുകള്‍ക്കും കൊവിഡ് മൂലം കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മിക്ക കമ്പനികള്‍ക്കും വില്‍പ്പന ഇടിവ് വലിയ രീതിയില്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണം. മുന്‍നിര ഇലക്ട്രോണിക് കമ്പനികളായ എല്‍ജി, പാനസോണിക്, വിവോ, ഓപ്പോ, ഹെയര്‍, ഗോദ്റെജ് എന്നീ കമ്പനികളെയാണ് വില്‍പ്പന ഇടിവ് കാര്യമായി ബാധിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് ബാധിച്ചതോടെ ഈ കമ്പനികളുടെ പ്ലാന്റുകള്‍ പൂട്ടുകയും ഉത്പാദനം ക്രമാധീതമായി കുറയുകയും ചെയ്തിട്ടുണ്ട്. ആഗോള തലത്തില്‍ ആപ്പിളിനുള്‍പ്പെടെ വില്‍പ്പന ഇടിവുണ്ട്. ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളില്‍ പലതും തങ്ങളുടെ ഇലക്ട്രോണിക് ഭാഗങ്ങളും ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളുമാണ് വില്‍പ്പന തകര്‍ച്ചയിലേക്കുള്ള പ്രധാന കാരണം.
അതേസമയം, ഡിക്സണ്‍, പാനസോണിക് ഇന്ത്യ എന്നിവയുള്‍പ്പെടെ മറ്റ് കമ്പനികള്‍ കുറഞ്ഞ ശേഷിയില്‍ ഗണ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവോ, ഓപ്പോ തുടങ്ങിയ പ്രധാന കമ്പനികള്‍ നോയിഡയിലെ പ്ലാന്റുകളില്‍ സെല്‍ഫോണുകള്‍ നിര്‍മ്മിക്കുന്നില്ല. ചൈനീസ് ഭീമനായ ഷവോമിയും 30-40 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
