ലോക്ക്ഡൗണ്‍ കാലത്ത് നല്ല നെയ്മീനൊക്കെ വാങ്ങി ഒരു അടിപൊളി വിഭവമൊക്കെ ഉണ്ടാക്കാന്‍ വല്ല പദ്ധതിയുമുണ്ടേല് സൂക്ഷിക്കുക ! നിങ്ങളുടെ പോക്കറ്റ് കീറും. ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലെ ഒരു കിലോ നെയമീന്റെ വില കേട്ടാല്‍ ഒരോ മലയാളിയും ഒന്ന് ഞെട്ടും.
100 ഉം 200ഉം ഒന്നുമല്ല വില. ഒരു കിലോയ്ക്ക് 1260 രൂപയാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ഈടാക്കുന്നത്. ഇത് ഇനി തലയും വാലും ഒഴിവാക്കി നടുകഷ്ണങ്ങളാക്കി മുറിച്ചതാണെങ്കില്‍ വില 1920 ആവും. അതായത് 500 ഗ്രാം നെയമീന് കഴിക്കണമെങ്കില്‍ പോക്കറ്റില്‍ നിന്ന് 1000 എണ്ണിക്കൊടുക്കണം.

കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കടുപ്പിച്ചതോടെ മീനുകളുടെ ലഭ്യത കുറഞ്ഞു. എന്നാല്‍ വാങ്ങുന്നവരുടെ എണ്ണമാകട്ടെ കൂടുകയും ചെയ്തു. ഇതോടെയാണ് വില 2000ന് അടുത്തെത്തിയത്. നെയ്മീനിനെ കൂടാതെ മറ്റ് മീനുകള്‍ വില ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ ചെറിയ ചെമ്മീനിന് 500 മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്.
കേരയ്ക്ക് 550 രൂപയായി വര്‍ദ്ധിച്ചപ്പോള്‍ വറ്റയുചെ വില 600 ഉം മോതയുടെ വില 700ലും എത്തി. കായലോരത്ത് നിന്ന് വാരിയെടുക്കുന്ന കക്കകള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. കിലോയ്ക്ക് 200 രൂപയെങ്കിലും കക്ക ഇറച്ചിക്ക് നല്‍കണം. ഇടത്തരം ചെമ്മീന്റെ വില 700 ആയപ്പോള്‍ വലിയ കടല്‍ ചെമ്മീന്‍ ടൈഗര്‍ പ്രോണ്‍ എന്നിവയ്ക്ക് കിലോ 1000 രൂപ വരെ എത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications