കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് പുതിയ സമയക്രമീകരണം ഏർപ്പെടുത്തി. ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാനും കൊവിഡ് വ്യാപന സാധ്യത കുറയ്ക്കാനുമായുള്ള നടപടികളുടെ ഭാഗമാണ് പുതിയ തീരുമാനം. നിലവിൽ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.
അക്കൗണ്ട് നമ്പറും സമയവും
സേവിങ്‌സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് ഉപഭോക്താക്കളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ചില മേഖലകളിൽ സമയക്രമീകരണത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയേക്കാം. പുതുക്കിയ സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും. ഇതിന് അനുസരിച്ചായിരിക്കണം ഉപഭോക്താക്കൾ ബാങ്കിൽ എത്തേണ്ടത്.
രാവിലെ 10-നും 12-നും ഇടയിൽ
അക്കൗണ്ട് നമ്പർ പൂജ്യം മുതൽ മൂന്നു വരെ അക്കങ്ങളിൽ അവസാനിക്കുന്നവർ രാവിലെ 10നും 12നും ഇടയ്ക്കു മാത്രമേ ബാങ്കുകളിൽ എത്താവൂ.
ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ
നാലു മുതൽ ഏഴു വരെ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവർ ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയാണ് ബാങ്ക് ഇടപാടുകൾക്കായി ശാഖകളിൽ എത്തിച്ചേരാവൂ.
2.30 മുതൽ 3.30 വരെ
അക്കൗണ്ട് നമ്പർ എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടര മുതൽ മൂന്നര വരെയും ബാങ്കുകളിൽ എത്താം. സേവിങ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവർക്ക് മാത്രമാണ് നിയന്ത്രണം ബാധകമാകുന്നത്. ബാങ്കിടപാടുകൾക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങൾക്ക് ബാങ്കിലേക്ക് ഫോൺ ചെയ്താൽ മതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
