ദില്ലി: കോവിഡ് 19 മഹാമാരി ഇന്ത്യയിലെ ജനങ്ങളുടെ വാങ്ങല്‍ സ്വഭാവത്തില്‍ വളരെയധികം മാറ്റം വരുത്തിയതായി നീല്‍സണ്‍ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ സാധനങ്ങളുടെ കാര്യത്തില്‍ വളരെയധികം മാറ്റം വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അവശ്യ സാധനങ്ങളാണ് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) അല്ലെങ്കില്‍ വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ സാധനങ്ങള്‍. മാഗ്ഗി, ബിസ്കറ്റ്, സോസ് തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് പുറമേ സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ്, എണ്ണ, ഷാംപൂ തുടങ്ങിയ സാധനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ എഫ്എംസിജി വിഭാഗത്തിലെ ഉപഭോക്താക്കളുടെ വാങ്ങല്‍ പാറ്റേണുകളുടെ ആദ്യകാല റിപ്പോര്‍ട്ട് ആണ് ഇതെന്ന് നീല്‍സണ്‍ പറയുന്നു. ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പന നവംബര്‍, ഡിസംബര്‍, ജനുവരി കാലയളവിലെ 11 ശതമാനത്തില്‍ നിന്നും വില്‍പ്പന ഫെബ്രുവരിയില്‍ 53 ശതമാനത്തിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടിലുണ്ട്.
6 ഡാറ്റ സ്ട്രീമുകള്‍ കണക്കിലെടുത്തിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത റീട്ടെയില്‍ ഓഡിറ്റ് ഡാറ്റ, ആധുനിക വ്യാപാര ഡാറ്റ, ഇ-കൊമേഴ്സ് ഡാറ്റ, നേരിട്ടുള്ള ഉപഭോക്തൃ ഡാറ്റ, സോഷ്യല്‍ മീഡിയ സംഭാഷണങ്ങളുടെ ഒരു ലിസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെട്ടതായി നീല്‍സണ്‍ ദക്ഷിണേഷ്യന്‍ സോണ്‍ പ്രസിഡന്റ് പ്രസുന്‍ ബസു പറയുന്നു. എഫ്എംസിജി വിഭാഗം 2019 നവംബറിലെ 6 ശതമാനത്തില്‍ നിന്ന് 2020 ഫെബ്രുവരിയില്‍ 8 ശതമാനമായി വളര്‍ന്നു. ഭക്ഷ്യ വിഭാഗത്തില്‍ 2019 നവംബറിലെ 8 ശതമാനത്തില്‍ നിന്ന് 2020 ഫെബ്രുവരിയില്‍ 10 ശതമാനമായി വളര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വലിയ വളര്‍ച്ചയുണ്ടായത് ഹാന്‍ഡ് സാനിറ്റൈസര്‍ വിഭാഗത്തിലാണ്. 2020 നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ 11 ശതമാനമുണ്ടായ വളര്‍ച്ച 2020 ഫെബ്രുവരിയില്‍ 53 ശതമാനത്തിലെത്തി. സംസ്ഥാനാടിസ്ഥാനത്തില്‍ 21 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വളര്‍ച്ചയുണ്ടായി. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ 2020 ഫെബ്രുവരിയില്‍ 65 മുതല്‍ 100 ശതമാനം വരെ വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേ വിഭാഗത്തിലെ തറ വൃത്തിയാക്കുന്ന ഉല്‍പ്പന്നങ്ങള്‍ നവംബര്‍ മാസത്തിലെ 10 ശതമാനത്തില്‍ നിന്നും ഫെബ്രുവരി മാസത്തിലെ 17 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ടോയ്ലറ്റ് ക്ലീന്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങളും 9 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഉയര്‍ന്നു.
കോവിഡിനെതിരായ ബോധവല്‍ക്കരണമാണ് ഇത്തരത്തിലൊരു വളര്‍ച്ചയ്ക്ക് കാരണമായതെന്ന് വെസ്റ്റ് മാര്‍ക്കറ്റ് ലീഡര്‍ സമീര്‍ ശുക്ല പറയുന്നു. ഉപഭോക്താക്കളുടെ വാങ്ങല്‍ പാറ്റേണ്‍ പരിശോധിക്കുമ്പോള്‍ ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള പരമ്പരാഗത വളര്‍ച്ചയില്‍, ഹാന്‍ഡ് സാനിറ്റൈസര്‍ വിഭാഗം 72 ശതമാനത്തില്‍ നിന്ന് 144 ശതമാനമായും ലിക്വിഡ് ഹാന്‍ഡ്വാഷ് 28 ശതമാനത്തില്‍ നിന്ന് 42 ശതമാനമായും വളര്‍ന്നു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് വരെയുള്ള ഇ-കൊമേഴ്സ് ഓര്‍ഡര്‍ വളര്‍ച്ച ഹാന്‍ഡ് സാനിറ്റൈസര്‍ 1425%, ഫെയ്സ്മാസ്ക് 408%, ഹാന്‍ഡ്വാഷ് 86%, ഫ്ലോര്‍ & ടോയ്ലറ്റ് ക്ലീനര്‍ 77% എന്നിങ്ങനെയാണ്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ അവശ്യ വസ്തുക്കള്‍ സംഭരിക്കാന്‍ തുടങ്ങിയതോടെ വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍ 91%, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ (74%), പലചരക്ക് (67%), പഴങ്ങള്‍ / പച്ചക്കറികള്‍ (64%), വ്യക്തിഗത പരിചരണം (61%), ബിസ്കറ്റ്, ചോക്ലേറ്റ്, പാക്കേജുചെയ്ത ലഘുഭക്ഷണം (56%), ഒടിസി മരുന്നുകള്‍ (52%) എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications